പാലായില്‍ സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്തെ വന്‍മരങ്ങള്‍ അതിക്രമിച്ച് കയറി വെട്ടി; ബി ജെ പി നേതാവ് അറസ്റ്റില്‍

കോട്ടയം പാലായില്‍ സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്തെ വന്‍ മരങ്ങള്‍ അതിക്രമിച്ച് കയറി വെട്ടിയ കേസില്‍ ബി ജെ പി നേതാവ് അറസ്റ്റില്‍. ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് അംഗം വലവൂര്‍ മുണ്ടന്താനത്ത് സുമിത് ജോര്‍ജിനെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.

Also read- അയല്‍വാസിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടു; 28 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍

പാലാ മഹാത്മാഗാന്ധി ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പരിസരത്തെ വന്‍മരങ്ങളാണ് കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് അതിക്രമിച്ച് കയറി വെട്ടിമാറ്റിയത്. രണ്ട് ആഞ്ഞിലിയും, വാക മരങ്ങളുമാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ സുമിത് ജോര്‍ജ് വെട്ടിയത്. ഇക്കഴിഞ്ഞ ഞായറാഴച അവധി ദിനത്തിലാണ് മരങ്ങള്‍ മുറിച്ച് മാറ്റിയത്.

Also read- നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലും ബൈക്കിലുമിടിച്ച് അപകടം; ആറുപേര്‍ക്ക് പരുക്ക്

സ്‌കൂള്‍ അധികാരികള്‍ നല്‍കിയ പരാതിയില്‍ പാലാ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. സംഭവ ശേഷം ഒളിവില്‍ പോയ സുമിത്തിനെ ബുധനാഴ്ച വൈകുന്നേരമാണ് പിടികൂടിയത്. വഴി സൗകര്യം ഒരുക്കി ഭൂമി മറിച്ചു വില്‍ക്കാന്‍ ലക്ഷ്യമിട്ടാണ് അനധികൃത നടപടിയെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News