പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് ; ബിജെപി നേതാവ് പിടിയിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ബിജെപി നേതാവ് പിടിയിൽ. തിരുവനന്തപുരം പൂജപ്പുര വട്ടവിള സ്വദേശി വി കെ സതീഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സതീഷ് കുമാർ ബാലഗോകുലം മുൻ ജില്ലാ നേതാവാണ്. ചെങ്കള്ളൂർ വാർഡിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.

Also read: ശക്തമായ മഴ; കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കുട്ടിയുടെ രക്ഷകർത്താക്കളുടെ പരാതിയിലാണ് പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിച്ച് വരികയാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


BJP leader arrested for sexually harassing a minor boy. The police arrested VK Satish Kumar, a resident of Poojappura Vattavila, Thiruvananthapuram. The arrested Satish Kumar Balagogulam is a former district leader

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News