പഞ്ചാബിൽ ഹെറോയിനുമായി മുൻ കോൺഗ്രസ് എംഎൽഎയും നിലവിൽ ബിജെപി നേതാവുമായ യുവതി പിടിയിൽ

മയക്കുമരുന്ന് വിൽക്കുന്നതിനിടെ മുൻ വനിതാ എംഎൽഎ നാർക്കോട്ടിക് വിരുദ്ധ സേനയുടെ പിടിയിൽ. പഞ്ചാബ് പൊലീസിന്‍റെ നാർക്കോട്ടിക് വിരുദ്ധ വിഭാഗമാണ് മുൻ കോൺഗ്രസ് എംഎൽഎയും നിലവിൽ ബി ജെ പി നേതാവുമായ സത്കർ കൗർ ഗെഹ്രിയെ ഹെറോയിൻ വിൽക്കുന്നതിനിടെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
2017ൽ ഫിറോസാപൂർ റൂറലിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ആയിരുന്ന സത്കർ കൗർ 2022ൽ സീറ്റ് കിട്ടാത്തതിനാൽ ബിജെപിയിൽ ചേരുകയായിരുന്നു.

100 ഗ്രാം ഹെറോയിനാണ് പൊലീസ് ഇവരിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 28 ഗ്രാം ഹെറോയിനും രേഖകളില്ലാതെ സൂക്ഷിച്ച രണ്ട് ലക്ഷം രൂപയും സ്വർണവും നിരവധി വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകളും പൊലീസ് കണ്ടെടുത്തു.

Also read: ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സത്കർ കൗറിൽ നിന്ന് ലഹരി മരുന്ന് വാങ്ങിച്ചെന്നായിരുന്നു രഹസ്യ വിവരം. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ സത്കർ കൗർ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. വ്യാജ നമ്പർ പ്ലേറ്റുകളുള്ള ആഡംബര കാറുകളിലായിരുന്നു മയക്കുമരുന്ന് വിൽപനയെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News