മുഖ്യമന്ത്രി ഷിൻഡെയുടെ മകനെതിരെ പരസ്യമായി രംഗത്തിറങ്ങി കല്യാൺ ബിജെപി പ്രവർത്തകർ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ മകനും സേനയുടെ സിറ്റിംഗ് എംപിയുമായ ഡോ.ശ്രീകാന്ത് ഷിൻഡെയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കയാണ് ബിജെപി എംഎൽഎ ഗണപത് ഗെയ്‌ക്‌വാദിൻ്റെ ഭാര്യ സുലഭ ഗെയ്‌ക്‌വാദ്.

Also Read: നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി, സാക്ഷി മൊഴിയുടെ പകർപ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന ആവശ്യം ഹൈക്കോടതി തള്ളി

കല്യാൺ ലോക്‌സഭാ സീറ്റിൽ ശിവസേന (യുബിടി) സ്ഥാനാർത്ഥി വൈശാലി ദാരെക്കറിന് വേണ്ടിയാണ് ഗെയ്‌ക്‌വാദിൻ്റെ ഭാര്യ സുലഭ ഗെയ്‌ക്‌വാദ് പ്രചാരണത്തിനിറങ്ങിയത്. ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റാവത്തിനോടൊപ്പമായിരുന്നു യോഗങ്ങളിൽ പങ്കെടുത്തത്. ഇതോടെ തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കുമ്പോൾ പ്രദേശത്ത് നില നിന്നിരുന്ന ബിജെപി ഷിൻഡെ ശിവസേന തർക്കത്തെ തെരുവിലേക്ക് നയിച്ചിരിക്കയാണ്.

Also Read: ഒരു പ്രചരണത്തിനും തകര്‍ക്കാനാവില്ല; ഖല്‍ബിലാണ് ടീച്ചര്‍; വൈറല്‍ ചിത്രം ഇതാണ്

ഷിൻഡെ ശിവസേന നേതാവിന് നേരെ പോലീസ് സ്റ്റേഷനിൽ വച്ച് വെടിയുതിർത്ത സംഭവത്തിൽ എം എൽ എ ഗണപത് ഗെയ്‌ക്‌വാദ് ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മകൻ വൈഭവ് ഇപ്പോഴും ഒളിവിലാണ്. വെടിവെപ്പ് സംഭവത്തെത്തുടർന്ന്, കല്യാണിൽ ഷിന്ഡെ സേനയും ബിജെപിയും തമ്മിലുള്ള കുടിപ്പക രൂക്ഷമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ലോക് സഭാ തിരഞ്ഞെടുപ്പിൽ എം വി എ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയ ബിജെപി നേതാവ് സുലഭ ഗെയ്‌ക്‌വാദിന്റെ നീക്കം മഹാരാഷ്ട്രയിൽ എൻ ഡി എ സഖ്യത്തിന് തലവേദനയായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News