ബിജെപി നേതാവിന്റെ കാര്‍ തടസമായി; ചികിത്സ കിട്ടാതെ രോഗി മരിച്ചു

യുപിയില്‍ ബിജെപി നേതാവ് അശ്രദ്ധമായി കാര്‍ നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ മരിച്ചു. നേതാവിന്റെ കാര്‍ ആംബുലന്‍സിന്റെ വഴി തടസ്സപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഭവം. സുരേഷ് ചന്ദ്ര എന്നയാളാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. ഇതേക്കുറിച്ച് പരാതിപ്പെട്ടാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും രോഗിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. ബിജെപി നേതാവ് ഉമേഷ് മിശ്ര കാര്‍ നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയതാണ് സുരേഷ് ചന്ദ്രയുടെ മരണത്തിനിടിയാക്കിയത് എന്നാണ് ആരോപണം.

യുപിയിലെ സീതാപൂര്‍ ജില്ലയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റും പൊലീസ് സൂപ്രണ്ടും തന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും തന്നെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുന്നതും വീഡിയോയില്‍ കാണാം.

സുരേഷ് ചന്ദ്രയെ നെഞ്ചുവേദനയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉടന്‍ തന്നെ ലഖ്നൗ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ അവിടെ ഉമേഷ് മിശ്ര തന്റെ വാഗണ്‍ആര്‍ കാര്‍ റോഡരികില്‍ വഴി തടസ്സപ്പെടുത്തി പാര്‍ക്ക് ചെയ്ത് പോയതിനാല്‍ ആംബുലന്‍സിന് കടന്നു പോകാന്‍ കഴിഞ്ഞില്ല. അങ്ങനെ ആംബുലന്‍സ് 30 മിനിറ്റിലധികം അവിടെ കുടുങ്ങി. അതിനിടെ വേദനകൊണ്ട് പുളഞ്ഞ സുരേഷ് ചന്ദ്ര മരിച്ചു. പിന്നീട് തിരിച്ചെത്തിയ ബിജെപി നേതാവ് രോഷാകുലനാവുകയും മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

ബിജെപി നേതാവും ബ്ലോക്ക് തലവനുമായ രാംകിങ്കര്‍ പാണ്ഡെയുടെ സഹോദരനാണ് താനെന്നു പറഞ്ഞ് ഉമേഷ് മിശ്ര മരിച്ചയാളുടെ ഭാര്യാസഹോദരനെ അവഹേളിക്കുന്നതും പൊലീസ് കേസുകളില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും സമീപവാസികള്‍ പകര്‍ത്തിയ വീഡിയോയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News