ഗുജറാത്തില്‍ ബിജെപി വനിത നേതാവ് ആത്മഹത്യ ചെയ്തു; കാരണം അന്വേഷിച്ച് പൊലീസ്!

ഗുജറാത്തിലെ സൂറത്തില്‍ 34കാരിയായ ബിജെപി നേതാവ് ആത്മഹത്യ ചെയ്തു. സൂറത്ത് വാര്‍ഡ് നമ്പര്‍ 30ലെ ബിജെപി മഹിളാ മോര്‍ച്ച നേതാവ് ദീപിക പട്ടേലാണ് ആത്മഹത്യ ചെയ്തത്. കര്‍ഷകനായ ഭര്‍ത്താവും മൂന്നു മക്കളമുള്ള ദീപിക ആത്മഹത്യ ചെയ്യാന്‍ കാരണമെന്താണെന്ന കാര്യത്തില്‍ പൊലീസ് അന്വേശഷണം ആരംഭിച്ചു.

ചിരാഗ് സോളംഗി എന്നയാളും ദീപികയുടെ കുടുംബവുമാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇവര്‍ ആത്മഹത്യയ്ക്ക് പിന്നാലെ ഫോറന്‍സിക്ക് വിഭാഗം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ല. ഇവരുടെ ഫോണ്‍ ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കോള്‍ വിവരങ്ങളും പരിശോധിച്ച് വരികയാണ്.

ALSO READ: http://പാര്‍ലമെന്റില്‍ ഭരണഘടനയെ കുറിച്ച് ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷം; അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

മരിക്കുന്നതിന് മുമ്പ് ചിരാഗ് സോളംഗി എന്നയാളെയാണ് ദീപിക വിളിച്ചിരിക്കുന്നത്. താന്‍ സമ്മര്‍ദത്തിലാണെന്നും ജീവിക്കാന്‍ കഴില്ലെന്നും ഇവര്‍ പറഞ്ഞെന്നും ചിരാഗ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ ഇയാള്‍ ദീപികയുടെ വീട്ടിലെത്തിയപ്പോള്‍ ഇവരുടെ മുറി അടച്ച നിലയിലായിരുന്നു. 13, 14, 16 വയസുള്ള ഇവരുടെ മക്കള്‍ മറ്റൊരു മുറിയിലായിരുന്നു. പിന്നാലെ ചിരാഗ് ഒരു ഡോക്ടറിനെ വിളിക്കുകയും അദ്ദേഹം നില വഷളായതിനാല്‍ ദീപികയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം ദീപികയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും മരണത്തില്‍ ആരെയും സംശമില്ലെന്നാണ് പറയുന്നത്. കുടുംബത്തിലെ എല്ലാ തീരുമാനങ്ങളിലും ഇടപെടുന്ന ധീരയായ സ്ത്രീയായിരുന്നു അവരെന്നാണ് കുടുംബം പറയുന്നത്. അതേസമയം ചിരാഗ് സോളംഗിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. തനിക്ക് സഹോദരിയെ പോലെയാണ് ദീപികയെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration