പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകൾ പുറത്തുവിട്ട ബിജെപി പ്രവർത്തകൻ മറ്റൊരു റേപ്പ് കേസിൽ അറസ്റ്റിൽ

പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകൾ പുറത്തുവിട്ട ബിജെപി പ്രവർത്തകൻ മറ്റൊരു റേപ്പ് കേസിൽ അറസ്റ്റിൽ. ജി ദേവരാജ ഗൗഡയാണ് അറസ്റ്റിലായത്. ലൈംഗികമായി ഉപദ്രവിച്ചു എന്ന യുവതിയുടെ പരതിയിലാണ് അഭിഭാഷകനായ ഇയാളെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്ന് ചിത്രദുർഗയിലേക്കുള്ള യാത്രക്കിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.

ALSO READ: ‘വനിതാ ഡോക്ടർക്കൊപ്പം ഹോട്ടൽ മുറിയിൽ രണ്ട് യുവാക്കൾ’, സംശയരോഗിയായ ഭർത്താവും കുടുംബവും സ്ഥലത്തെത്തി യുവതിയെ വലിച്ചിഴച്ചു ക്രൂര മർദനം: വീഡിയോ

36 വയസ്സുള്ള യുവതിയാണ് ജി ദേവരാജ ഗൗഡക്കെതിരെ ലൈംഗികാതിക്രത പരാതി നൽകിയത്. 2023 ലെ കർണാടക അസംബ്ലി ഇലക്ഷനിൽ ഇയാൾ പ്രജ്വൽ രേവണ്ണയുടെ അച്ഛനെതിരെ മത്സരിച്ചിട്ടുണ്ടെന്നും, പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ വിഡിയോകൾ പുറത്തുവിട്ടത് ഇയാളാണെന്നും പൊലീസ് പറയുന്നു.

ALSO READ: കൊച്ചിയിൽ സ്വർണം കടത്താൻ ശ്രമം; ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി കസ്റ്റംസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News