കശ്മീരിലെ ബിജെപി എംഎല്‍എ ദേവേന്ദര്‍ സിങ് റാണ അന്തരിച്ചു

devender-singh-rana

ജമ്മു കശ്മീരിലെ നഗ്രോട്ട എംഎൽഎ ദേവേന്ദർ സിങ് റാണ (59) അന്തരിച്ചു. ഹരിയാനയിലെ ഫരീദാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിൻ്റെ സഹോദരനാണ്.

ബിസിനസ്സുകാരനായിരുന്ന അദ്ദേഹം സഹോദരൻ്റെ വഴിയെ രാഷ്ട്രീയത്തിലേക്ക് എത്തുകയായിരുന്നു. ജമ്മുവിലെ ദോഗ്ര സമൂഹത്തിൽ ശക്തമായി പ്രവർത്തിച്ചിരുന്നു. നിയമസഭയിലേക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ റാണ ജയിച്ചിരുന്നു.

Read Also: ദില്ലിയിൽ വായു മലിനീകരണം ഗുരുതരമായി; ഗുണനിലവാര സൂചിക 350ന് മുകളിൽ

രണ്ടാം തവണയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. വിയോഗത്തിൽ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ അനുശോചിച്ചു. ഭാര്യ: ഗുഞ്ജൻ റാണ. മക്കൾ: ദേവയാനി, കേത്കി, ആദിരാജ് സിംഗ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News