പെണ്‍കുട്ടികള്‍ക്ക്‌ വാള്‍ വിതരണം ചെയ്‌ത്‌ ബിജെപി നേതാവ്‌; സംഭവം ബിഹാറില്‍

വിജയദശമി ആഘോങ്ങള്‍ക്കിടയില്‍ പെണ്‍കുട്ടികള്‍ക്ക്‌ വാളുകള്‍ വിതരണം ചെയ്‌ത്‌ ബിജെപി എംഎല്‍എ മിഥിലേഷ്‌ കുമാര്‍. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലാണ്‌ സംഭവം. സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ്‌ എംഎല്‍എ വാള്‍ വിതരണം ചെയ്‌തത്‌.

ALSO READ:  ബിജെപി സർക്കാരിന്റെ ക്രൂരമായ യുഎപിഎയുടെ ഇരയാണ് പ്രൊഫ സായിബാബ, മനുഷ്യാവകാശത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ച അദ്ദേഹം രക്തസാക്ഷിയായി ഓർമ്മിക്കപ്പെടും; ബിനോയ് വിശ്വം

നമ്മുടെ സഹോദരിമാരുടെ ശരീരത്തില്‍ ഏതെങ്കിലും പൈശാചികമായ വ്യക്തി തൊടാന്‍ ധൈര്യം കാട്ടിയാല്‍ അവരുടെ കൈ അരിഞ്ഞുവീഴ്‌ത്തണം ഓരോ വാളുകൊണ്ടുമെന്നാണ്‌ പൂജാ പന്തലില്‍ എത്തിയവരെ അഭിസംബോധന ചെയ്‌ത്‌ കൊണ്ട്‌ എംഎല്‍എ പറഞ്ഞത്‌. പെണ്‍കുട്ടികളെ ഇത്തരക്കാരുടെ കൈവെട്ടാന്‍ പ്രാപ്‌തരാക്കണമെന്നും ആവശ്യം വന്നാല്‍ താനോ നിങ്ങളോ അടക്കം അത്‌ ചെയ്യണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. സ്‌ത്രീകളെ ഉപദ്രവിക്കുന്നവരെയെല്ലാം ഇല്ലാതാക്കണം എന്നും മിഥിലേഷ്‌ കുമാര്‍ പറഞ്ഞു.

ALSO READ: സ്വന്തമായി വികസിപ്പിച്ചെടുത്ത മഞ്ഞളിന്‌ പേറ്റന്റ് നേടി വയനാട്ടിലെ കർഷകൻ

സീതാമര്‍ഹി മണ്ഡലത്തിലെ ബിജെപി എംഎല്‍എയായ മിഥിലേഷ്‌ നവരാത്രി ദിനത്തില്‍ ദുര്‍ഗാ പൂജ പന്തലുകള്‍ സന്ദര്‍ശിച്ച്‌ വാളുകള്‍ വിതരണം ചെയ്‌ത്‌ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here