മെയ്‌തേയ് സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കിയ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

മെയ്‌തേയ് സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ബിജെപി എംഎല്‍എ ഡിന്‍ഗന്‍ഗ്ലുങ് ഗാങ്മെയിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. മെയ്‌തേയ് സമുദായം ഒരു ഗോത്ര വിഭാഗമല്ലെന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മണിപ്പൂര്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഘര്‍ഷഭരിതമാണ്. മെയ്‌തേയ് സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കിയുള്ള ഹൈക്കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണ് മണിപ്പൂരില്‍ സംഘര്‍ഷം ഉടലെടുത്തത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ അന്‍പത്തിനാല് പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.

ഇംഫാലിലെ റീജിയണല്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 22, ജവഹര്‍ലാല്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 12, ചുരാചന്ദ്പുര്‍ ജില്ലാ ആശുപത്രിയില്‍ 12 വീതം മൃതദേഹങ്ങളുണ്ട്. ഛത്തീസ്ഗഢില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചങ്ലന്‍ ഹവോകിപ,് ചുരാചന്ദ്പുരില്‍ വെടിയേറ്റ് മരിച്ചു. ഇന്ത്യന്‍ റവന്യു സര്‍വീസീല്‍ ജോലിചെയ്യുന്ന ലെത്മിന്താങ് ഹാവോകിപ് ഇംഫാലില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ഇംഫാല്‍ താഴ്വരയിലെ കുകി ജനവാസകേന്ദ്രം പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. പലവീടുകളും കത്തിയനിലയിലാണ്. ആളൊഴിഞ്ഞ വീടുകള്‍ കത്തീത്തീര്‍ന്ന പുക മാത്രം കാണാമെന്ന് പ്രാദേശിക ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇംഫാലിലും ചുരാചന്ദ്പുരിലും തുറന്ന ക്യാമ്പുകളില്‍ ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ കിട്ടാത്ത സ്ഥിതിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News