ബിജെപി നേതാവ് തൂങ്ങി മരിച്ച നിലയില്‍, കൊലപാതകമെന്ന് ബന്ധുക്കള്‍

ഝാര്‍ഖണ്ഡില്‍ ബിജെപി നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പട്ടിക ജാതി മോര്‍ച്ച മനാട്ടു മണ്ഡലം അധ്യക്ഷന്‍ പ്രമോദ് സിംഗാണ് മരിച്ചത്. മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രമോദിന്റെ മരണം കൊലപാതകമാണെന്നും പിന്നില്‍ ഭൂമാഫിയ ആണെന്നുമുള്ള ആരോപണങ്ങള്‍ ശക്തമാണ്. ഭൂമാഫിയയും പ്രമോദുമായി പ്രദേശത്ത് നേരത്തെ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.

പലാമുവിലായിരുന്നു സംഭവം.ബുധനാഴ്ച വൈകുന്നേരം 5.00 മണി മുതല്‍ പ്രമോദിനെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രമോദിനെ കാണാതായി മണിക്കൂറുകള്‍ക്കുള്ളില്‍ ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും ഇത് സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും ബന്ധുക്കളെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ചുവെന്നും ആരോപണമുണ്ട്. പൊലീസ് കൃത്യസമയത്ത് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പ്രമോദ് രക്ഷപ്പെടുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

കേസ് അന്വേഷണം പുരോഗമിക്കുകയാണ് എന്ന് പൊലീസ് അറിയിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പറയാന്‍ കഴിയൂവെന്നും പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News