പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി കൂട്ടബലാത്സംഗത്തിനിരയാക്കി ബിജെപി നേതാവ്‌

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്തുമായി ചേർന്ന്‌ ആറുമാസത്തോളം കൂട്ടബലാത്സംഗത്തിനിരയാക്കി ഉത്തർപ്രദേശിലെ ബിജെപി നേതാവ്‌. മിർസാപുരിലെ ബിജെപി മണ്ഡലം പ്രസിഡന്റും ഗ്രാമത്തലവനുമായ വിജയ് ഗുപ്തയും സുഹൃത്ത്‌ ആകാശ് കേശർവാനിയും ചേർന്നാണ്‌ പത്താം ക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്‌.

also read; വനിതാ ലോകകകപ്പിൽ സാമ്പിയക്കെതിരെ നടന്ന മത്സരത്തിൽ ജപ്പാന് വമ്പൻ ജയം

കുട്ടി ഗർഭിണിയായതോടെ പ്രതികൾ ഗർഭച്ഛിദ്രത്തിനുള്ള ഗുളിക നൽകി. നില വഷളായ കുട്ടിയെ ലാൽഗഞ്ചിലെ ആശുപത്രിയിൽ എത്തിച്ചതോടെയാണ്‌ സംഭവം പുറത്തായത്‌. ആകാശ് കേശർവാണിയെ അറസ്റ്റ്‌ ചെയ്‌തെങ്കിലും മുഖ്യപ്രതിയായ വിജയ് ഗുപ്തയെ പൊലീസ്‌ ഇതുവരെയും അറസ്റ്റ്‌ ചെയ്‌തിട്ടില്ല. ജനരോഷം ഉയർന്നതോടെ വിജയ്‌ ഗുപ്‌തയെ പാർടിയിൽനിന്ന്‌ പുറത്താക്കിയെന്ന്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ രാംകുമാർ വിശ്വകർമ പ്രസ്‌താവനയിൽ അറിയിച്ചു.

also read; മണിപ്പൂർ ജനതയ്ക്ക് ഇടതുമുന്നണിയുടെ ഐക്യദാർഢ്യം; സേവ് മണിപ്പൂർ ക്യാമ്പയിൻ സംഘടിപ്പിക്കാൻ എൽഡിഎഫ് തീരുമാനം; ഇ പി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News