“അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക് കൂട്ടരേ…”; കേരള പദയാത്രയുടെ ഔദ്യോഗിക ഗാനത്തില്‍ വന്‍ അമളി

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പദയാത്രയിലെ ഔദ്യോഗിക ഗാനത്തില്‍ അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണം തച്ചുടക്കാന്‍ അണികളോട് ആവശ്യം.

‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക കൂട്ടരേ, താമരക്ക് കൊടി പിടിക്കൂ മക്കളേ’ എന്നിങ്ങനെയാണ് ഗാനത്തിലെ വരികള്‍.

‘അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക കൂട്ടരേ,” എന്ന ആഹ്വാനമുള്ള പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.പദയാത്ര തത്സമയം നല്‍കുന്ന ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവന്നത്.

Also Read : ഭക്ഷണത്തിന് എരിവ് ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍ ? ചൂട് സമയത്ത് എരിവ് കുറച്ചില്ലെങ്കില്‍ പണി വരുന്നതിങ്ങനെ

പാട്ടില്‍ ബിജെപിക്ക് പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളില്‍ വന്‍ ട്രോളിനാണ് വഴിയൊരുക്കിയിരിക്കുന്നത്. ആദ്യമായാണ് സുരേന്ദ്രന്‍ ഒരു സത്യം പറയുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ പരിഹാസം. നിരവധി ട്രോളുകളാണ് ഗാനത്തിന് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News