മദ്യലഹരിയില്‍ ബിജെപി നേതാവ് ഭാര്യയെ വെടിവെച്ച് കൊന്നു

മദ്യലഹരിയില്‍ ബിജെപി നേതാവ് ഭാര്യയെ വെടിവെച്ച് കൊന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം നടന്നത്. മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തിയത് ചോദ്യംചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതിയും ബി.ജെ.പി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റുമായ രാജേന്ദ്ര പാണ്ഡെ ഒളിവിലാണ്.

Also Read- ‘ആ വൈറല്‍ വീഡിയോ ഭയപ്പെടുത്തുകയാണ്, അതില്‍ ഞാന്‍ അഭിമാനിക്കുന്നില്ല’; ‘ഗോഡ്ഫാദര്‍’ വീഡിയോയുടെ സൃഷ്ടാവ് പറയുന്നു

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. മദ്യപിച്ച് അര്‍ധരാത്രി രാജേന്ദ്ര പാണ്ഡെ വീട്ടിലെത്തിയത് ഭാര്യ ചോദ്യം ചെയ്തതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തര്‍ക്കം മൂത്തതോടെ പ്രകോപിതനായ രാജേന്ദ്ര തോക്കെടുത്ത് ഭാര്യക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇവര്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തു.

Also Read- “കല്ലുവെട്ടി നടന്നവനെ കെഎഎസിലേക്കെത്തിച്ച അടാട്ട് മാഷ്”; ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

സംഭവസമയത്ത് ഇവരുടെ മകളും മരുമകനും വീട്ടിലുണ്ടായിരുന്നു. കൊല നടത്തിയ ശേഷം ഒളിവില്‍ പോയ രാജേന്ദ്ര പാണ്ഡെക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News