‘ബിജെപിക്കെതിരെ ജാഗ്രത വേണം’, ക്ഷേത്ര പരിപാടിയിൽ പങ്കെടുത്തതിന് ഷുക്കൂർ വക്കീലിനെതിരെ സംഘപരിവാറിന്റെ വർഗീയ പരാമർശം

പയ്യന്നൂർ ക്ഷേത്രത്തിലെ സാംസ്കാരികോത്സവത്തിൽ പങ്കെടുത്തതിന് നടനും സാംസ്‌കാരിക പ്രവർത്തകനുമായ ഷുക്കൂർ വക്കീലിനെതിരെ സംഘപരിവാറിന്റെ വർഗീയ പരാമർശം. അഭിഭാഷകനും ബിജെപി നേതാവുമായ കൃഷ്ണരാജ് ആണ് ഫേസ്ബുക് വഴി ശുക്കൂർ വക്കീലിനെതിരെ മോശം പരാമർശം ഉന്നയിച്ചത്. ഏപ്രിൽ 24 ന് പയ്യന്നൂർ തെരുവിലെ ക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനത്തിൽ ശുക്കൂർ വക്കീൽ പങ്കെടുത്തിരുന്നു. ഫേസ്ബുക് വഴിയാണ് ആ ചടങ്ങിനെയും തൻ്റെ സാന്നിധ്യത്തെയും കൃഷ്ണരാജ് വർഗീയമാക്കി മാറ്റുന്നുവെന്ന് ശുക്കൂർ വെളിപ്പെടുത്തിയത്.

ALSO READ: ‘മൂന്ന് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്’, താപനില മൂന്നു മുതൽ നാല് ഡിഗ്രി വരെ ഉയർന്നേക്കും, ഉയർന്ന തിരമാലയ്ക്കും സാധ്യത

‘ഹിന്ദു എന്ന ജന്തു. അന്തം അടിമ കമ്മികൾ ഭരിക്കുന്ന ക്ഷേത്രത്തിന്റെ ഒരു അവസ്ഥ.
പയ്യന്നൂർ അഷ്ടമച്ചാൽ ക്ഷേത്രത്തിലെ കലശ മഹോത്സവം ഉദ്ഘാടനം ചെയ്യുന്നത് കമ്മി ഷുക്കൂർ.
എത്ര കൊണ്ടാലും പഠിക്കാത്ത വർഗ്ഗം’, എന്നാണ് ഷുക്കൂർ വക്കീലിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കൃഷ്ണരാജ് ഫേസ്ബുക്കിൽ കുറിച്ചത്. ഈ പോസ്റ്റിന് താഴെ ക്ഷേത്രത്തിലെ ചടങ്ങിനെയും പങ്കെടുത്ത വക്കീലിനെയും വർഗീകരിക്കാനാണ് സംഘപരിവാർ അനുകൂലികളായ പലരും ശ്രമിക്കുന്നത്.

ALSO READ: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം അഴിമുഖത്ത് കണ്ടെത്തി

സംഭവത്തിൽ ശുക്കൂർ വക്കീൽ പങ്കുവെച്ച ഫേസ്ബുക് കുറിപ്പ്

ഇക്കഴിഞ്ഞ 24 നു പയ്യന്നൂർ തെരുവിലെ ക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ആ പരിപാടിയുടെ ഫോട്ടോ വെച്ച് എഴുതിയ പോസ്റ്റാണിത്.
ബിജെപി വോട്ടു ചെയ്ത മനുഷ്യരെ നിങ്ങൾ വോട്ടു ചെയ്തവരുടെ മനോനില എത്രമേൽ വിഷലിപ്തമാണെന്നു ചിന്തിച്ചിട്ടുണ്ടോ? മനുഷ്യർക്കിടയിൽ ബാക്കിയുള്ള അവസാന സ്നേഹതുരുത്തും നശിപ്പിച്ചേ ഇവർ അടങ്ങൂ, ജാഗ്രത നല്ലോണം വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News