കർണാടക തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ. മുസ്ലിങ്ങളുടെ ഒരു വോട്ടും തങ്ങൾക്ക് വേണ്ടെന്നും ഹിന്ദുക്കളെ തരം താണ ആളുകളാക്കാനും മുസ്ലിങ്ങളെ ഉത്തമരാക്കാനും ഞങ്ങൾ അനുവദിക്കില്ലെന്നും ഈശ്വരപ്പ പ്രതികരിച്ചു. മുസ്ലീം വോട്ടുകൾ കൈക്കലാക്കാൻ ബിജെപി ശ്രമിക്കുന്നതിനിടയിലാണ് ഈശ്വരപ്പയുടെ വിവാദ പ്രസ്താവന.
ഹിജാബ്,ഹലാൽ ഭക്ഷണ വിവാദവും നിലനിൽക്കുന്നത് കൊണ്ട് തന്നെ വർഗീയത പ്രചാരണത്തിൽ ഉപയോഗിച്ചാൽ അത് ഗുണം ചെയ്യില്ല എന്ന ബിജെപി ദേശീയ നേതൃത്വങ്ങളുടെ വിലയിരുത്തലിനിടയിലാണ് കെഎസ് ഈശ്വരപ്പയുടെ പ്രസ്താവന.
വീരശൈവ – ലിംഗായത്ത് യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.ലിംഗായത്ത് വിഭാഗത്തിന്റെ അതൃപ്ത്തിയിൽ തന്നെ പൊറുതിമുട്ടിയിരിക്കുകയാണ് ബിജെപി. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം ആണ് നടത്തുന്നത്. പ്രധാനമന്ത്രിയെ കളത്തിൽ ഇറക്കിയുള്ള നിരവധി റോഡ് ഷോകൾ ബിജെപി ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്. കോൺഗ്രസിനായി പ്രിയങ്ക ഗാന്ധി സംസ്ഥാനത്ത് പ്രചാരണം തുടരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here