“ബിജെപിക്കാരെ കൊണ്ട് കഴുത്ത് വെട്ടിക്കും”; ബിജെപി നേതാവ് വധഭീഷണി മുഴക്കിയാതായി പരാതി

ബിജെപി മുൻ കൊല്ലം ജില്ലാ അധ്യക്ഷൻ വധഭീഷണി മുഴക്കിയെന്ന പരാതിയുമായി ബിജെപി പ്രവർത്തകൻ. ബിജെപി മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന സമിതി അം​ഗവുമായ ജി ​ഗോപിനാഥ് വധഭീഷണി മുഴക്കിയെന്ന് ചൂണ്ടിക്കാട്ടി ശൂരനാട് തെക്ക് ആയിക്കുന്നം താന്നിക്കൽ കിഴക്കതിൽ പ്രദീപ് കുമാറാണ് ശൂരനാട് പൊലീസിൽ പരാതി നൽകിയത്.

Also Read: തമിഴ്നാട്ടിലെ ഹിന്ദി വാദ സര്‍ക്കുലർ; ഇടപെട്ട് സ്റ്റാലിൻ, മാപ്പ് പറഞ്ഞ് ഇന്‍ഷ്വറൻസ് കമ്പനി

പരാതിക്കാരന്റെ വീടിനോട് ചേർന്ന് മൊബൈൽ ടവർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഭീഷണി.പരാതിക്കാരനായ പ്രദീപ് കുമാറിന്റെ അയൽവാസിയാണ് ​ഗോപിനാഥ്. പ്രദീപ് കുമാറും ബിജെപി പ്രവർത്തകനാണ്. ബിജെപി കർഷക മോർച്ച യുടെ മുൻ മണ്ഡലം കമ്മിറ്റി അംഗമായ പ്രദീപ് കുമാർ നിലവിൽ ശൂരനാട് സൗത്ത് 103-ാം നമ്പർ ബൂത്ത്‌ കമ്മിറ്റിയിലെ പ്രവർത്തകനാണ്.

Also Read: 123 നിലയുള്ള കെട്ടിടത്തില്‍ വലിഞ്ഞുകയറാന്‍ ശ്രമിച്ചു;യുവാവ് അറസ്റ്റില്‍

പ്രദേശ വാസികൾ മൊബൈൽ ടവറിനെതിരെ പരാതി നൽകിയപ്പോൾ പ്രദീപ് കുമാറും അവർക്കൊപ്പം കൂടി. എന്നാൽ, കഴിഞ്ഞ ദിവസം പാർട്ടി കമ്മിറ്റിക്കെത്തിയപ്പോഴാണ് ​ഗോപിനാഥ് അസഭ്യം പറയുകയും ബിജെപിക്കാരെ കൊണ്ട് കഴുത്ത് വെട്ടിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. പക്ഷാഘാതം വന്നു സംസാരത്തിന് പോലും കുഴച്ചിൽ ഉള്ള മൂന്ന് കുഞ്ഞുങ്ങളുടെ അച്ഛനാണ് പ്രദീപ് കുമാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News