അമ്മയുടെ അറിവോടെ 15കാരിയെ പീഡിപ്പിച്ച് ബിജെപി നേതാവ്; പരാതി നല്‍കി അച്ഛന്‍, ഒടുവില്‍ അറസ്റ്റ്

BJP Arrest

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷന്‍ എം.എസ്. ഷാ പോക്‌സോ കേസില്‍ അറസ്റ്റില്‍. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ മധുര സൗത്ത് ഓള്‍ വിമന്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

കേസില്‍ വിശദ അന്വേഷണം നടത്താന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ എം.എസ്. ഷാ കുറ്റക്കാരനാണെന്നു കണ്ടെത്തുകയായിരുന്നു.

Also Read : എന്‍ എം വിജയന്റെ മരണം; ആത്മഹത്യ പ്രേരണാക്കേസില്‍ ഐ സി ബാലകൃഷ്ണന്റെ മുന്‍ കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും

തന്റെ ഭാര്യയ്ക്ക് ഷായുമായി വിവാഹേതര ബന്ധമുണ്ട്. അവര്‍ക്ക് സ്വന്തം മകളെ പ്രതി പീഡിപ്പിച്ച കാര്യം അറിയാമായിരുന്നുവെന്നും കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ആരോപിച്ചു. തുടര്‍ന്ന് ഇയാളുടെ ഭാര്യയ്‌ക്കെതിരെയും ഷായ്ക്ക് എതിരെയും കേസെടുത്തു.

15 വയസ്സുള്ള മകളുടെ മൊബൈല്‍ ഫോണില്‍ എം.എസ്. ഷാ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി കണ്ടെത്തിയെന്നും പിതാവ് ആരോപിച്ചു. തുടര്‍ന്ന് ഇരുചക്ര വാഹനം വാങ്ങിത്തരാമെന്ന് പറഞ്ഞ് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.

Also Read : വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ ഒരു കോടിയോളം രൂപ തട്ടിയെടുത്തയാളെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News