‘ഹേമമാലിനിയെ കൊണ്ട് നൃത്തം ചെയ്യിച്ചു’; ബിജെപി നേതാവിന്റെ പരാമര്‍ശത്തിന് പിന്നാലെ വിമര്‍ശനം

ബോളിവുഡ് ഡ്രീംഗേള്‍ ഹേമമാലിനിയെ കുറിച്ച് പരാമര്‍ശം നടത്തി വെട്ടിലായിരിക്കുകയാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. തന്റെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രസംഗിക്കുന്നതിനിടയിലാണ് മിശ്ര ഹേമമാലിനിയെ പേരെടുത്ത് പരാമര്‍ശിച്ചത്. സംഭവം വൈറലായതോടെ മന്ത്രിക്ക് നേരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ദാത്തിയ മണ്ഡലത്തിലെ പ്രദേശവാസികളോട് ആവേശത്തില്‍ സംസാരിക്കുന്നതിനിടയില്‍ പ്രദേശത്ത് സാംസ്‌കാരിക പരിപാടികള്‍ മാത്രമല്ല ഹേമമാലിനിയെ കൊണ്ട് നൃത്തം ചെയ്യിപ്പിക്കുകയും ചെയ്തു എന്നായിരുന്നു മന്ത്രി പ്രസംഗിച്ചത്.

ALSO READ: ഇതൊക്കെ നിസാരം..! ബോധം നഷ്ടപ്പെട്ട പാമ്പിന് സിപിആർ നൽകി പൊലീസ് ഉദ്യോഗസ്ഥൻ; വീഡിയോ

അതേസമയം മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് രംഗത്തെത്തി. ഹേമമാലിനി ഒരു ബിജെപി എംപിയാണെന്നും എന്നാല്‍ നരോത്തം മിശ്ര സ്വന്തം പാര്‍ട്ടിയുടെ എംപിയെ പോലും വെറുതെ വിടില്ലെന്നും സിംഗ്് പ്രതികരിച്ചു. സംഭവത്തിന്റെ വീഡിയോയും കോണ്‍ഗ്രസ് നേതാവ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ALSO READ: ഇസ്രയേല്‍ ആക്രമണം; ഗാസയില്‍ ഇതുവരെ പൊലിഞ്ഞത് 2700 കുരുന്നുജീവനുകള്‍, ദിവസവും കൊല്ലപ്പെടുന്നത് നൂറുകണക്കിന് കുഞ്ഞുങ്ങള്‍

മിശ്രയ്ക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശമാണ് ദാത്തിയ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലാമതും മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. നവംബര്‍ 7നാണ് 230 അംഗ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുപാര്‍ട്ടികളും കടുത്ത പ്രചാരണമാണ് സംസ്ഥാനത്ത് നടത്തുന്നത്. രാജ്യം തന്നെ ഉറ്റുനോക്കുന്ന പ്രധാന തെരഞ്ഞെടുപ്പുകളില്‍ ഒന്നാണ് മധ്യപ്രദേശില്‍ അടുത്തമാസം നടക്കാന്‍ പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News