കേരളീയം സമാപന വേദിയില്‍ ഒ രാജഗോപാല്‍; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

കേരളീയം സമാപന വേദിയില്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാല്‍. ഒ രാജഗോപാല്‍ കേരളീയം വേദിയില്‍ എത്തിയതിനെ പരാമര്‍ശിച്ച മുഖ്യമന്ത്രി അദ്ദേഹത്തെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. അതേസമയം അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മഹോത്സവമായി കേരളീയം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Also Read : അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മഹോത്സവമായി കേരളീയം മാറി: മുഖ്യമന്ത്രി

കേരളീയത്തിലെ ജനപങ്കാളിത്തം അമ്പരപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളീയം സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയം നമ്മുടെ നാട് പൂര്‍ണമായും നെഞ്ചിലേറ്റി. ചില ദിവസങ്ങളില്‍ മഴ ഉണ്ടായി. എന്നാല്‍ മഴയെയൊന്നും കണക്കാക്കാതെ ആബാലവൃദ്ധം ജനങ്ങളും കേരളീയത്തിന്റെ ഭാഗമായി നടത്തിയ പരിപാടികളില്‍ പങ്കുകൊണ്ടു.

കേരളീയം വന്‍ വിജയമാക്കിയത് ജനങ്ങളാണ്. കേരളീയത്തില്‍ യുവജനങ്ങളുടെ പങ്കാളിത്തവും ഏറെ ശ്രദ്ധേയമായി. ജനങ്ങളുടെ ഒരുമ, ഐക്യം എന്നിവയൊക്കെ കേരളത്തിന്റെ പ്രത്യേകതകളാണ്. തുടര്‍ന്നും അങ്ങനെ തന്നെയാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read : കേരളീയം സമാപനം: പലസ്തീന് ഐകൃദാര്‍ഢ്യവുമായി മുഖ്യമന്ത്രി

കൂടാതെ കേരളീയത്തിന്റെ സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പലസ്തീന്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘കേരളീയം ആഘോഷിക്കുമ്പോഴും പലസ്തീനെക്കുറിച്ച് ആലോചിച്ച് മനസില്‍ വേദന തങ്ങി നില്‍ക്കുകയാണ്. പൊരുതുന്ന പലസ്തീന് ഒറ്റക്കെട്ടായി പിന്തുണ നല്‍കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News