ബിജെപിക്ക് വന്‍തിരിച്ചടി; പ്രമുഖ നേതാവ് ശത്രുപാളയത്തിലേക്ക്!

BJP

മൂന്നുതവണ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദില്ലി അസംബ്ലി അംഗമായിരുന്ന ബ്രം സിംഗ് തന്‍വാര്‍ അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ എഎപിയില്‍ ചേര്‍ന്നു. 2013, 1993, 2003 വര്‍ഷങ്ങളില്‍ മെഹ്‌റോളിയെ പ്രതിനിധീകരിച്ച് ദില്ലി അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് തന്‍വാര്‍. സൗത്ത് ദില്ലിയിലെ ബിജെപിയുടെ പ്രമുഖ നേതാവ് അദ്ദേഹം. എഎപിയുടെ കര്‍ധാര്‍ സിംഗ് തന്‍വാറിനോട് 2020, 2015 വര്‍ഷങ്ങളില്‍ ചത്തര്‍പൂറില്‍ നിന്ന് മത്സരിച്ച് അദ്ദേഹം തോറ്റിരുന്നു.

ALSO READ: കൊടകര കു‍ഴൽപ്പണക്കേസ്: കേന്ദ്ര ഏജൻസികൾ ബിജെപിയുടെ ഉപകരണമായി എന്നത് ശരിവെക്കുന്നതാണ് സുരേഷ് ഗോപിയുടെ പ്രസ്താവനയെന്ന് മുഹമ്മദ് റിയാസ്

എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ പ്രവേശനം നല്‍കിയത്. ദില്ലിയിലെ പ്രധാന നേതാക്കളിലൊരാളാണ് സിംഗെന്നും കഴിഞ്ഞ അമ്പത് വര്‍ഷമായി അദ്ദേഹം സര്‍ക്കാരിന്റെ ഭാഗമായും അല്ലാതെയും പൊതുജനത്തെ സേവിക്കുന്നുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു. താനിരുന്ന മണ്ഡലങ്ങളുടെ വികസനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്ന ആളാണ് അദ്ദേഹമെന്നും ദില്ലിയുടെ വികസനത്തില്‍ അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. ആളുകള്‍ ആദ്യം എഎപി സര്‍ക്കാരിന്റെ ദില്ലിയിലെ പ്രവര്‍ത്തനങ്ങളെ ആദ്യം വിലയിരുത്തി. ഇപ്പോള്‍ പഞ്ചാബിനെയും ശ്രദ്ധിക്കുന്നു. ഇപ്പോള്‍ എഎപി വലുതായി കൊണ്ടിരിക്കുകയാണെന്നും കെജ്‌രിവാള്‍ അവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News