ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു

ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ പട്ടാപ്പകല്‍ വെടിവെച്ചുകൊന്നു. മുറാദാബാദ് ജില്ലയിലാണ് സംഭവം നടന്നത്. സംഭാലിലെ ബിജെപി പ്രാദേശിക നേതാവ് അനൂജ് ചൗധരിയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ് നിലത്ത് വീണ ശേഷവും ഇയാള്‍ക്കു നേരെ തുടരെ വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

also read- ബിസിനസിൽ മുടക്കിയ പണം തിരിച്ച് നൽകണം; യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദിച്ചു

വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. അനൂജ് ചൗധരിയുടെ വീടിന് പുറത്താണ് കൊലപാതകം അരങ്ങേറിയത്. അനൂജ് ചൗധരിയും മറ്റൊരാളും വീടിന് പുറത്തേക്ക് നടന്നു പോകുമ്പോള്‍ ബൈക്കിലെത്തിയ മൂന്ന് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റുവീണ അനൂജിനെ മൊറാദാബാദിലെ ബ്രൈറ്റ്സ്റ്റാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് സംശയിക്കുന്നതായി പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പൊലീസ് അറിയിച്ചു.

also read- കലൂരിൽ യുവതി കൊല്ലപ്പെട്ട സംഭവം ; രേഷ്മയെ കൊലപ്പെടുത്താൻ പ്രതി മുൻകൂട്ടി തീരുമാനിച്ചതായി എഫ് ഐ ആർ

വെടിവെപ്പ് നടന്ന വിവരം അറിഞ്ഞ് വൈകീട്ട് പൊലീസ് സ്ഥലത്തെത്തി. കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അമിത് ചൗധരി, അനികേത് എന്നിവര്‍ക്കെതിരെ കേസെടുത്തു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് മുറാദാബാദ് എസ്.എസ്.പി ഹേംരാജ് മീണ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News