മഹാ സിദ്ധയാ, ഒരേ സമയം രണ്ടിടത്തും കണ്ടവരുണ്ട്.! രാഷ്ട്രീയത്തിലെ കുമ്പിടിയായി ശോഭാ സുരേന്ദ്രൻ; തിരൂർ സതീഷിൻ്റെ വീട്ടിൽ പോയില്ലെന്ന് വിചിത്ര ന്യായം..

കൊടകര വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളുടെ ഭാഗമായി തിരൂർ സതീഷ് പുറത്തുവിട്ട ചിത്രത്തിലുള്ളത് തൻ്റെ സഹോദരിയുടെ വീട്ടിലെ മുറിയാണെന്നും തിരൂർ സതീഷിൻ്റെ വീട്ടിൽ താൻ പോയിട്ടില്ലെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സതീഷിൻ്റെ വീട്ടിൽ ഞാൻ പോയിട്ടില്ല. പോയെന്ന് പറഞ്ഞ് സതീഷ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ചിത്രം തൻ്റെ സഹോദരിയുടെ വീട്ടിൽ അമ്മയ്ക്ക് സുഖാമില്ലാതിരുന്ന സമയത്ത് സതീഷിൻ്റെ മക്കൾ കാണാൻ വന്നപ്പോൾ എടുത്തതാണ്.

ALSO READ: ‘അവധിക്കെത്തിവര്‍ വോട്ടു ചെയ്യാതെ തിരിച്ചുപോകണം, ഇത് ബിജെപിയുടെ പഴഞ്ചന്‍ തന്ത്രം’ : മുന്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനം വൈറല്‍

എൻ്റെ സഹോദരിയുടെ വീട്ടിലെ സോഫയും കർട്ടനും ആണ് അതെല്ലാം. അതേപോലെയുള്ള സോഫയും കർട്ടനുമെല്ലാം സതീഷും വീട്ടിൽ വാങ്ങിയിട്ടുണ്ടെന്ന് ആണ് അറിയുന്നത്. അങ്ങനെ വരുമ്പോൾ ഈ കലാപരിപാടി ഇവർ ആസൂത്രണം ചെയ്തിട്ട് എത്ര മാസമായിക്കാണും എന്ന് നിങ്ങൾ ചിന്തിച്ചോളൂ എന്നാണ് ശോഭാ സുരേന്ദ്രൻ പറഞ്ഞത്. ഫോട്ടോയിലുള്ള ശോഭാസുരേന്ദ്രൻ ഇപ്പോൾ ഉള്ള എന്നെപ്പോലെയല്ലെന്നും അത് ഒന്നരയോ രണ്ടോ വർഷം മുമ്പുള്ള ഞാനാണെന്നും ശോഭാ സുരേന്ദ്രൻ വിശദമാക്കി. സംഭവത്തിൽ തിരൂർ സതീഷിനെതിരെ അപകീർത്തിപ്പെടുത്തിയതിന് കേസ് നൽകുമെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു. അതേസമയം, ഇത് തൻ്റെ തന്നെ വീടാണെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞതു പോലെ സഹോദരിയുടെ വീടാണെങ്കിൽ സ്വിച്ച് ബോർഡടക്കം എങ്ങനെയാണ് ഒന്നാകുന്നതെന്നും ഇത് താൻ ഒട്ടിച്ചു വച്ചതല്ലെന്നും തിരൂർ സതീഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News