കാർ ഇടിച്ചു കയറ്റിയത് റസ്റോറന്റിലേക്ക് ; വാഹന ഉടമ ബിജെപി നേതാവിന്റെ മകൻ

ദൈനംദിന ജീവിതത്തിനിടെ എണ്ണിയാൽ ഒടുങ്ങാത്ത അത്ര വാഹന അപകടങ്ങൾ ആണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. അത്രോത്തോളം അപകടങ്ങൾ ആണ് നമുക്ക് ചുറ്റും ഉണ്ടാകുന്നത്. പല അപകടങ്ങൾക്കും കാരണമാകാറുള്ളത് അമിത വേഗതയും, മദ്യപിച്ച് വാഹനമോടിക്കുന്നതും കൊണ്ടാണ്.

ALSO READ :

ഇത്തരത്തിലുള്ള ഒരു അപകടമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. സംഭവം നടന്നത് ഡൽഹിയിലെ ഹരി പർവ്വത് പോലീസ് സ്റ്റേഷന് സമീപമുള്ള സഞ്ജയ് പ്ലേസ് ഏരിയയിൽ. വാഹനമോടിച്ചതാകട്ടെ ഭാരതീയ ജനതാ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രശേഖർ ബവൻകുലെയുടെ മകൻ സങ്കേത് ബവൻകുലെ. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർ നിയന്ത്രണം നഷ്ടപ്പെട്ട ഇടിച്ചു കയറിയത് ഒരു റസ്റോറന്റിലേക്കായിരുന്നു. സഞ്ജയ് പ്ലേസ് ഏരിയയിൽ ഏറ്റവും ഹോട്ടലുകളിൽ ഒന്നായ ഹൽദിറാം റെസ്റ്റോറൻ്റിലേക്കായിരുന്നു വാഹനം ഇടിച്ചു കയറിയത്. എന്നാൽ എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിലുള്ള ഒരു പോക്ക് ആയിരുന്നു കാറിന്റെ. റസ്റോറന്റിലേക്കുള്ള പടിക്കെട്ടുകൾ കയറിക്കൊണ്ടായിരുന്നു വാഹനം റസ്റോറന്റിന്റെ മുൻഭാഗത്തേക്ക്‌ ഇടിച്ചു കയറിയത്. അപ്രതീക്ഷിതമായി കാർ ഇടിച്ചു കയറിയത് കണ്ടു എല്ലാവരും പരിഭ്രാന്തരായി. വലിയ രീതിയിലുള്ള നാശനഷ്ടമാണ് റസ്റോറന്റിലും ഒപ്പം കാറിനും സംഭവിച്ചത്. പക്ഷെ എയർ ബാഗ് ഉണ്ടായിരുന്നതിനാൽ ഡ്രൈവറും കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേരും പരിക്കുകളൊന്നും ഏൽക്കാതെ രക്ഷപെട്ടു.

ALSO READ : കോഴിക്കോട് -പാലക്കാട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസ്സും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ച് അപകടം

എന്നാൽ കടുത്ത നാശനഷ്ടമാണ് ഇവർ പല ഇടത്തും ഉണ്ടാക്കിയത്. രണ്ടു യുവാക്കളെവാഹനമിടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു . മറ്റൊരു വാഹനത്തിലും ഇവരുടെ വാഹനം ഇടിച്ചിരുന്നു. ഇതിനൊക്കെ ശേഷമാണ് റസ്റോറന്റിലേക്ക് ഇടിച്ചു കയറിയത്. മൂവരെയും പോലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News