ഉദ്ധവ് താക്കറെയെ വാനോളം പുകഴ്ത്തി ബിജെപി നേതാവ്. രാഷ്ട്രീയ നാടകങ്ങളുടെ വിളനിലമായ മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന നാടകീയ നീക്കങ്ങൾക്കിടയിലാണ് താക്കറെയെ പ്രശംസിച്ച് ബിജെപി സ്നേഹം പുതുക്കിയത്. മഹാരാഷ്ട്രയിൽ ഇന്ത്യാ ബ്ലോക്ക് നേടിയ അഭൂതപൂർവമായ വിജയത്തിന് ഉദ്ധവ് താക്കറെ വഹിച്ച പങ്ക് വളരെ വലുതാണെന്നും എന്നാൽ താക്കറെയുടെ സ്വന്തം പാർട്ടിയേക്കാൾ നേട്ടമുണ്ടാക്കിയത് സഖ്യകക്ഷികളായ കോൺഗ്രസ്സും എൻ സി പിയുമാണെന്നും പാട്ടീൽ തുറന്നടിച്ചു.
മൂന്നാം മോദി മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിസ്ഥാനം കിട്ടാതെ ഷിൻഡെ അജിത് പവാർ പക്ഷങ്ങൾ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബിജെപിയുടെ പുതിയ നീക്കം. ആരോഗ്യ നില മോശമായിരുന്നിട്ടു കൂടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്ന ഉദ്ധവ് താക്കറെയുടെ പരിശ്രമങ്ങളാണ് ഫലം കണ്ടതെന്നും പാട്ടീൽ പറഞ്ഞു. താക്കറെ ബിജെപിക്കൊപ്പമായിരുന്നപ്പോൾ പാർട്ടി 18 ലോക്‌സഭാ സീറ്റുകൾ നേടിയിരുന്നു. എന്നാൽ കോൺഗ്രസിനും എൻസിപിക്കും ഒപ്പം വെറും ഒമ്പത് സീറ്റുകളാണ് നേടിയതെന്ന് പാട്ടീൽ ചൂണ്ടിക്കാട്ടി. താക്കറെ ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന ചൂണ്ടയെറിഞ്ഞാണ് പാട്ടീൽ പ്രസംഗം അവസാനിപ്പിച്ചത്.
Also Read: റിയാസി ഭീകരാക്രമണം; ഡ്രൈവറെയും കൗമാരക്കാരനായ കണ്ടക്ടറെയും രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്ന് ബസുടമ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here