‘പ്രതിയാണ് സൂപ്പര്‍സ്റ്റാറല്ല’; മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സ്റ്റേഷനില്‍ ഹാജരായ സുരേഷ് ഗോപിക്ക് ആര്‍പ്പുവിളികളുമായി അനുകൂലികള്‍

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നടക്കാവ് പോലീസ് സ്റ്റേഷനില്‍ ഹാജരായി. രാവിലെ 10.30-ന് സ്റ്റേഷനില്‍ എത്താനായിരുന്നു സുരേഷ് ഗോപിക്ക് പോലീസ് നല്‍കിയ നിര്‍ദേശം. തുടര്‍ന്ന്, സ്റ്റേഷന്‍ പരിസരത്ത് കനത്തസുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

Also Read : വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസുകളില്‍ നിറഞ്ഞുനിന്ന സഖാവാണ് എന്‍ ശങ്കരയ്യ: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സ്റ്റേഷനില്‍ ഹാജരാകുന്നതിന് മുന്നോടിയായി സ്റ്റേഷന്‍ പരിസരത്ത് ബി.ജെ.പി പ്രവര്‍ത്തകരും പാര്‍ട്ടി അനുകൂലികളും തടിച്ചുകൂടി. സുരേഷ്‌ഗോപി പ്രതിയാണെന്നിരിക്കെ ഒരു സൂപ്പര്‍സ്റ്റാറിന് നല്‍കുന്ന താരപരിവേഷത്തോടെയാണ് അനുകൂലികള്‍ സുരേഷ്‌ഗോപിയെ പിന്തുണച്ച് പോലീസ് സ്‌റ്റേഷനിലെത്തിയത്.

Also Read : ഇസ്രയേൽ നിഷേധിച്ച ജലം മഴയായ് ഗാസയിൽ പെയ്‌തിറങ്ങി, പ്രകൃതി പോലും അതിജീവിക്കുന്ന ജനതക്കൊപ്പം, ചിരിച്ച് കുഞ്ഞുങ്ങൾ; വീഡിയോ

‘കോഴിക്കോട് എസ്.ജിയ്‌ക്കൊപ്പം’ എന്ന പ്ലക്കാര്‍ഡുമായി ബിജെപി നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ 500-ഓളം പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, എം.ടി രമേശ്, പി.കെ കൃഷ്ണദാസ് ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ തുടങ്ങിയ നേതാക്കള്‍ സ്ഥലത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News