വയനാടിന് സഹായം പ്രഖ്യാപിച്ച കര്‍ണാടക മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ബിജെപി നേതാവ് തേജസ്വി സൂര്യ

Karnataka BJP

വയനാട്ടിലെ ദുരിതബാധിതർക്ക് വീട് വെച്ച് നൽകാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി എംപി തേജസ്വി സൂര്യ. സ്വന്തം ജനങ്ങളെ സഹായിക്കാതെ വയനാടിനെ സഹായിക്കുന്നു എന്നാണ് യുവമോർച്ച ദേശീയ അധ്യക്ഷൻ കൂടിയായ തേജസ്വി സൂര്യയുടെ ആരോപണം.

Also read:അഭിനയക്കരുത്തിന്‍റെ അതുല്യഭാവം; നടൻ മുരളിയുടെ ഓർമ പുതുക്കി ജന്മനാട്

ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ വയനാട്ടിൽ 100 വീടുകൾ നിർമിച്ചു നൽകുമെന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. ദുരന്തമുഖത്ത് സർവവും നഷ്ടമായ മനുഷ്യർക്ക് സാന്ത്വനവുമായി കർണാടക എത്തിയതാണ് തേജസ് സൂര്യ പ്രാദേശിക വികാരം ഇളക്കി വിടാൻ ഉപയോഗിക്കുന്നത്. രാഹുൽ ഗാന്ധിയുടെ താൽപര്യപ്രകാരമാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനമെന്ന് തേജസ്വി സൂര്യ പറയുന്നു.

Also read:ലവ് ജിഹാദിന് ജീവപര്യന്തം; നിയമ നിർമാണത്തിനൊരുങ്ങി അസം

കർണാടകയെ കോൺഗ്രസ് അതിന്റെ എടിഎം ആയി ഉപയോഗിക്കുന്നു. കർണാടകയിൽ പ്രളയ ദുരിതാശ്വാസം നൽകാൻ പരാജയപ്പെട്ട സർക്കാരാണ് സഹായവുമായി കേരളത്തിലേക്ക് പോകുന്നത്. കർണാടകയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ തയ്യാറാകുമോ എന്നും തേജസ്വി സൂര്യ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News