മഹാരാഷ്ട്രയില്‍ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു, തുടര്‍ന്ന് മൃതദേഹത്തില്‍ കല്ലുകൊണ്ട് ഇടിച്ചു

കുട്ടികളെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ടു പോകാനെത്തിയ ബിജെപി നേതാവിനെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തി അജ്ഞാതര്‍. പിന്നാലെ മൃതദേഹത്തില്‍ കല്ലുകൊണ്ടും അക്രമിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ജാട്ട് താലൂക്കിലാണ് അജ്ഞാതര്‍ ബിജെപി നേതാവിനെ കൊലപ്പെടുത്തിയത്. പ്രദേശത്തെ കോര്‍പ്പറേഷന്‍ അംഗമായ വിജയ് ടാഡ് ആണ് അജ്ഞാതരുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്.

സ്‌കൂളില്‍ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ട് പോകാന്‍ എത്തിയതായിരുന്നു വിജയ്. ഗോളാ റോഡിലുള്ള അല്‍ഫോന്‍സാ സ്‌കൂളിനടുത്ത് എത്തിയപ്പോള്‍ അക്രമികള്‍ ഇയാളുടെ കാര്‍ തടഞ്ഞ് വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കല്ലുകൊണ്ട് വിജയ്‌യുടെ തലയ്ക്ക് ഇടിക്കുകയായിരുന്നു.

പൊലീസ് ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി അനന്തരനടപടികള്‍ സ്വീകരിച്ചു. കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News