വിവാദമായ നയൻതാര ചിത്രത്തിനെതിരെ വീണ്ടും ആരോപണവുമായി ബിജെപി. ചിത്രത്തിന്റെ നിർമാതാക്കളായ സീ സ്റ്റുഡിയോസിനെ നിരോധിക്കണമെന്ന പ്രസ്താവനയാണ് ബിജെപി നേതാവ് ടി രാജ സിങ് മുന്നോട്ടുവെച്ചത്.
പാചകക്കാരിയാവാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയുടെ ജീവിതത്തിലെ നാൾവഴികളാണ് ചിത്രത്തിന്റെ ഉള്ളടക്കം. മുൻ ശിവസേന നേതാവ് രമേഷ് സോളങ്കി മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ചിത്രത്തിനെതിരെ പരാതി നൽകിയിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് നെറ്റ്ഫ്ലിക്സിൽ നിന്ന് ചിത്രം പിൻവലിക്കുകയും നിർമാതാക്കൾ സീ സ്റ്റുഡിയോസ് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
ക്ഷമ പറഞ്ഞത് കൊണ്ട് അർഥമില്ല. മതവികാരം വ്രണപ്പെടുത്തുന്ന നിരവധി ചിത്രങ്ങൾ നിർമിക്കുന്നത് മുമ്പും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും രാജ സിങ് കൂട്ടിച്ചേർത്തു. സീ സ്റ്റുഡിയോസ് നിരോധിക്കണമെന്നും ഇത്തരം ചിത്രങ്ങൾ നിർമിക്കുന്നവർക്കും അഭിനേതാക്കൾക്കുമെതിരെ കേസെടുക്കണമെന്നും അമിത് ഷായോട് അഭ്യർഥിക്കുന്നമെന്നും ബിജെപി നേതാവ് പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
‘അന്നപൂരണി: ദ ഗോഡ്‌സ് ഓഫ് ഫുഡ്’ ചിത്രം 2023 ഡിസംബർ 1നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിലും ചിത്രം റിലീസ് ആയിട്ടുണ്ട്. നയൻതാരയുടെ എഴുപത്തിയഞ്ചാം ചിത്രമെന്ന നിലയിൽ ‘അന്നപൂരണി’ വൻ നേട്ടമാണ് സ്വന്തമാക്കിയത്. നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത സിനിമയിൽ നയൻതാര, ജയ്, സത്യരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ബോക്‌സ് ഓഫീസിൽ 5 കോടി രൂപ നേടിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here