പട്ടാപ്പകൽ ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു

ബി.ജെ.പി നേതാവിനെ പട്ടാപ്പകൽ വെടിവെച്ചുകൊന്നു. പശ്ചിമ ബംഗാൾ കുച്ച് ബെഹാർ ജില്ലയിൽ ആണ് സംഭവം. ദിൻഹതയി​ലെ പ്രാദേശിക നേതാവ് പ്രശാന്ത റോയ് ബസൂനിയയെയാണ് വെള്ളിയാഴ്ച വീട്ടിൽ​​ അതിക്രമിച്ചുകയറിയ അക്രമികൾ വെടിവെച്ചു​കൊന്നത്. ദിൻഹത ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറിയാണ് പ്രശാന്ത ബസൂനിയ. ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലെത്തി അമ്മയോടൊപ്പം ഇരിക്കുകയായിരുന്നു. ഈ സമയത്ത് അക്രമി സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും സംഘത്തിലൊരാൾ ​പെട്ടെന്ന് പിസ്റ്റൾ എടുത്ത് വെടി​വെക്കുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

also read; പൂവും കായും വിരിയുന്നതു കാണാനായി വീട്ടുമുറ്റത്തു കഞ്ചാവുചെടി വളർത്തി; യുവാവ് പൊലീസ് പിടിയിൽ

ബി.ജെ.പിയിലെ വിഭാഗീയതയാണ് കൊലക്ക് പിന്നിലെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തൃണമൂൽ നേതാവും സംസ്ഥാന മന്ത്രിയുമായ ഉദയൻ ഗുഹ പറഞ്ഞു. എന്നാൽ, കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പിന്തുണയുള്ള ഗുണ്ടകളാണെന്നും കേസ് സിബിഐയ്‌ക്ക് വിടണമെന്നും ബി.ജെ.പി നേതാവ് സുവേന്ദു അധികാരി പറഞ്ഞു. തൃണമൂൽ പ്രവർത്തകർ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേരുന്നത് ഭയന്നാണ് കൊലപാതകമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News