കൊടകര കുഴൽപ്പണക്കേസിൽ സത്യം പുറത്തുവരുന്നതിന്റെ വെപ്രാളത്തിൽ ബിജെപി നേതാക്കൾ പരസ്പരം പഴിചാരുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. ബിജെപി ക്കാരൻ തന്നെയല്ലേ കള്ളപ്പണത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്. കോടിക്കണക്കിന് രൂപയാണ് ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫിസ് മുഖേന വിതരണം ചെയ്യപ്പട്ടത്. അതിനെ പറ്റി കൃത്യമായി സതീശൻ വിശദീകരിച്ചു. തുടരന്വേഷണത്തിൽ കാര്യങ്ങൾ ഓരോന്നായി പുറത്തുവരുമെന്നും അതിന്റെ വെപ്രാളത്തിലാണ് ബിജെപിയെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
Also Read: രാഷ്ട്രീയ സംസ്കാരത്തിന് യോജിച്ച പ്രവർത്തിയല്ല രാഹുൽ മാങ്കൂട്ടത്തിലിന്റേത്; എ കെ ബാലൻ
മുനമ്പം വിഷയത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്നത് ഗവൺമെന്റെ എല്ലാ കക്ഷികളുമായി ചർച്ച ചെയ്ത് പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എല്ലാവരെയും ഇറക്കിവിടുകയെന്നത് ഇടതുപക്ഷത്തിന്റെ സമീപനമേ അല്ലയെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ഉപതെരഞ്ഞടുപ്പിൽ സിപിഐഎമ്മിന് അനുകൂലമായ സാഹചര്യമാണ് ഉള്ളത്. ചേലക്കരയും, പാലക്കാടും ഇടതുപക്ഷത്തിന് ജയിക്കാൻ കഴിയുന്ന നിലയാണുള്ളത്. ചേലക്കര മുമ്പ് തന്നെ ജയിക്കുന്ന മണ്ഡലമാണ്. പാലക്കാടും ജയത്തിലേക്ക് പോയ്ക്കൊണ്ടിരിക്കയാണെന്നുും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here