ബിജെപിയിലെ സാമ്പത്തിക ക്രമക്കേടുകൾ ചോദ്യം ചെയ്തു; നടുറോഡിൽ തമ്മിൽത്തല്ലി പ്രവർത്തകർ

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപിയിലെ സാമ്പത്തിക ക്രമക്കേടുകൾ പുറത്തു വരുന്നതാണ് ഇന്ന് തുറവൂരിൽ നടന്ന തമ്മിൽ തല്ല്. ബിജെപിയുടെ മധ്യമേഖലാ നേതാവായ പത്മകുമാറിന്റ സാമ്പത്തിക ഇടപാടുകൾ ചോദ്യം ചെയ്ത പ്രവർത്തകനെ നടുറോഡിൽ വച്ചാണ് പരസ്യമായി മർദിച്ചത്. പരക്കേറ്റ ബിജെപി പ്രവർത്തകൻ തുറവൂർ താലൂക്ക് ആശുപത്രിയിലാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ശോഭാസുരേന്ദ്രന്റ കോടികളുടെ സാമ്പത്തിക ഇടപാടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് സാമ്പത്തിക ഇടപാടുകളെ ചൊല്ലി ബിജെപിയുടെ നേതാക്കൾ തമ്മിൽ തെരുവിൽ യുദ്ധം നടക്കുന്നത്.

Also Read: മലപ്പുറം എൽഡിഎഫ് സ്ഥാനാർഥി വി വസീഫിന് നേരെ കൈയേറ്റ ശ്രമം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പ്രതിഷേധം

സാമ്പത്തികത്തിന് വേണ്ടി മാത്രമാണ് ബിജെപിയിലേക്ക് ആളുകളെ കൂട്ടുന്നത് എന്നുള്ളതിന് ഏറ്റവും വലിയ തെളിവ് കൂടിയാണിത്. ബിജെപി മധ്യ മേഖല നേതാവ് പപ്പന്റെ അടിയേറ്റ പ്രവർത്തകൻ ആശുപത്രിയിൽ ചികിത്സയിലാണ് നേതാവിനെതിരെ ഇയാൾ പോലീസിൽ പരാതി നൽകിയെന്നാണ് സൂചന. സാമ്പത്തിക ഇടപാടുകളെ കുറിച്ച് സംസ്ഥാന കമ്മിറ്റിക്കും പരാതി നൽകി.

Also Read: കള്ളവോട്ട് ശ്രമം റിപ്പോർട്ട് ചെയ്തു; കാസർഗോഡ് കൈരളി ന്യൂസ് റിപോർട്ടർക്കും ക്യാമറാമാനും മുസ്ലിം ലീഗ് പ്രവർത്തകരുടെ മർദനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News