സംസ്ഥാനത്ത് ബിജെപി നേതാക്കൾക്ക് തിരിച്ചടി; കെട്ടിവച്ച കാശ് പോലും തിരികെ ലഭിച്ചില്ല

ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മികച്ച നേട്ടമുണ്ടാക്കി എന്നവകാശപ്പെടുമ്പോഴും സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനടക്കം മിക്ക സ്ഥാനാർത്ഥികൾക്കും കെട്ടിവച്ച കാശ് നഷ്ടപ്പെട്ടതിൻ്റെ നാണക്കേടിലാണ് ബി ജെ പി . കെ സുരേന്ദ്രനടക്കം ഒമ്പത് ബി ജെ പി സ്ഥാനാർത്ഥികൾക്കാണ് കെട്ടിവച്ച പണം തിരികെ ലഭിക്കാനാവശ്യമായ മിനിമം വോട്ടുകൾ പോലും നേടാൻ കഴിയാതിരുന്നത്.

ALSO READ: വാക്കുതർക്കത്തിനിടെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി; മലപ്പുറത്ത് സഹോദരിമാർക്ക് ദാരുണാന്ത്യം

ആകെ പോൾ ചെയ്ത വോട്ടിന്റെ 16.6 ശതമാനം വോട്ടുകളെങ്കിലും ലഭിക്കുന്നവർക്കാണ് നാമനിർദേശ പത്രികയോടൊപ്പം സമർപ്പിക്കുന്ന ഡെപ്പോസിറ്റ് തുക തിരിച്ച്‌ കിട്ടുക. വയനാട് മണ്ഡലത്തിൽ മത്സരിച്ച ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രന് 13 ശതമാനം വോട്ടകൾ മാത്രമാണ് നേടാനായത്. ഇതോടെയാണ് കെട്ടിവച്ച കാശ് പോയവരുടെ പട്ടികയിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ ഇടം നേടിയത്.

ALSO READ: ‘എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ടു പോകും’: ഇ പി ജയരാജന്‍

കണ്ണൂരിലെ സി രഘുനാഥ്, വടകരയിൽ മത്സരിച്ച പ്രഫുല് കൃഷ്ണ, മലപ്പുറത്തെ.അബ്ദുൽ സലാം ,
പൊന്നാനിയിലെ നിവേദിത സുബ്രഹ്മണ്യൻ ഡോ.കെ.എസ് രാധാകൃഷ്ണൻ എറണാകുളം , സംഗീത വിശ്വനാഥൻ ഇടുക്കി , കെ. ഉണ്ണികൃഷ്ണൻ ചാലക്കുടി , ബൈജു കലാശാല മാവേലിക്കര എന്നീ എൻ ഡി എ സ്ഥാനാർത്ഥികളും കെട്ടിവച്ച കാശ് നഷ്ടമായവരാണ്. സംസ്ഥനത്ത് മൂന്ന് മുന്നണികളുടേതായി 60 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. അവരിൽ 9 പേർക്ക് പണം നഷ്ടമായി. ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രനടക്കം എല്ലാവരും എൻ ഡി എ സ്ഥാനാർത്ഥികൾ.

ALSO READ: അധ്യക്ഷ പദവിയിലടക്കം പുനഃസംഘടന; ജെ പി നദ്ദയെ മാറ്റാനൊരുങ്ങി ബിജെപി

സ്വതന്ത്രരടക്കം ആകെയുണ്ടായിരുന്ന 194 പേരിൽ 143 പേരാണ് പണം നഷ്ടമായവരുടെ പട്ടികയിൽ ഉൾപ്പെട്ടത് . ഇടത് വലത് മുന്നണി സ്ഥാനാർത്ഥികൾക്ക് ആർക്കും കെട്ടി വച്ച പണം നഷ്ടമായില്ല .2019 ൽ മത്സരിച്ച 13 എൻ.ഡി. എ സ്ഥാനാർത്ഥികൾക്കാണ് കെട്ടിവെച്ച തുക നഷ്ടമായത്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം ആഘോഷമാക്കുമ്പോൾ സംസ്ഥാന അധ്യക്ഷന് കെട്ടി വെച്ച കാശ് പോലും തിരികെ ലഭിക്കാതെ പോയത് ബി ജെ പി ക്ക് നാണക്കേടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News