ആറ്റിങ്ങല്‍ ബിജെപി മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ 36 പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

ആറ്റിങ്ങല്‍ ബിജെപി മണ്ഡലം  സെക്രട്ടറി ഉള്‍പ്പെടെ 36 പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. ബിജെപി മണ്ഡലം ഭാരവാഹികള്‍ യുവമോര്‍ച്ച മണ്ഡലം ഭാരവാഹികള്‍, ബൂത്ത് പ്രസിഡന്റ്മാര്‍, ബൂത്ത് കമ്മിറ്റി ഭാരവാഹികള്‍, വക്കം പഞ്ചായത്തിലെ 10 പ്രധാന നേതാക്കള്‍ എന്നിവരുള്‍പ്പെടെയാണ് ബിജെപിയില്‍ നിന്നും സിപിഐഎമ്മിലേക്ക് എത്തിയത്. ഒബിസി മോര്‍ച്ച ആറ്റിങ്ങല്‍ മണ്ഡലം സെക്രട്ടറി തങ്കരാജ് , ബിജെപി മണ്ഡലം സെക്രട്ടറി ദിലീപ് എന്നിവരും സിപിഐഎമ്മിലെത്തി. വക്കം ബിജെപി രണ്ടാം സ്ഥാനത്തുള്ള പഞ്ചായത്താണ്. ആറ്റിങ്ങല്‍ നഗരസഭയിലെ 2 കൗണ്‍സിലര്‍മാര്‍ കൂടി സിപിഐഎമ്മില്‍ ചേര്‍ന്നു.

ALSO READ: ‘എന്നും രാവിലെ എല്‍സി വിളിക്കും, ഭാര്യ അത് പ്രശ്‌നമാക്കുന്നു’; മുഖ്യമന്ത്രിയോട് പറഞ്ഞ ഇന്നസെന്‍റിന്‍റെ ആ പരാതി…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here