ജോർജ് കുര്യന്റെ കേന്ദ്ര മന്ത്രിസഭാ പ്രവേശനം; അമ്പരന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കൾ

ജോർജ് കുര്യന്റെ കേന്ദ്ര മന്ത്രിസഭാ പ്രവേശനത്തിൽ അമ്പരന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കൾ. സുരേഷ് ഗോപി കേന്ദ്രമന്ത്രി ആകുമെന്ന് ഉറപ്പായിരുന്നെങ്കിലും ജോർജ് കുര്യൻ പട്ടികയിൽ ഇടം നേടുമെന്ന ഒരു വിവരവും സംസ്ഥാന നേതൃത്വത്തിലുണ്ടായിരുന്നില്ല. ശോഭാ സുരേന്ദ്രനെ ദില്ലിയിലേക്ക് വിളിപ്പിച്ചതും സംസ്ഥാന നേതാക്കളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

ALSO READ: തൃശൂരിൽ വൻ കഞ്ചാവ് വേട്ട; പന്ത്രണ്ടര കിലോ കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ

അവസാന നിമിഷം വരെ സുരേഷ് ഗോപികപ്പുറം സംസ്ഥാന നേതൃത്വത്തിൽ നിന്ന് ആരുടെ പേരും നേതാക്കൾ അറിഞ്ഞതല്ല. സുരേഷ് ഗോപിക്ക് പിന്നാലെ ജോർജ് കുര്യനും കേന്ദ്ര മന്ത്രിസ്ഥാനത്തേക്ക് പരിഗണന ലഭിച്ചപ്പോൾ അമ്പരന്നു പോയത് ബിജെപി സംസ്ഥാന നേതൃത്വമാണ്. ശനിയാഴ്ച രാത്രിയാണ് ജോർജ് കുര്യനെ കേന്ദ്രനേതൃത്വം ദില്ലിയിലേക്ക് വിളിച്ചത്. ഞായറാഴ്ച രാവിലെയാണ് ജോജു കുര്യൻ കേന്ദ്രമന്ത്രിയാകുമെന്ന് വിവരം മാധ്യമങ്ങൾക്ക് ലഭിച്ചത്. അതുവരെ ബിജെപി സംസ്ഥാന നേതാക്കളാരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. വി മുരളീധരനെയോ കെ സുരേന്ദ്രനെയോ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കില്ലെന്ന് കാര്യം ഉറപ്പായിരുന്നു.

ALSO READ: പ്രതിപക്ഷ വിജയത്തിന്റെ ക്രെഡിറ്റ് കർഷകർക്ക്: മാധ്യമപ്രവർത്തകൻ പി സായിനാഥ്‌

പിന്നീട് പ്രതീക്ഷിച്ചിരുന്നയാൾ രാജീവ് ചന്ദ്രശേഖർ മാത്രമായിരുന്നു. എന്നാൽ ഇതെല്ലാം തള്ളിയാണ് സംസ്ഥാന നേതാക്കളെ അമ്പരപ്പിക്കുന്ന കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും വി മുരളീധരനും ദില്ലിയിൽ ഈ സമയം ഉണ്ടായിരുന്നു. വി മുരളീധരൻ പക്ഷക്കാരനാണ് ജോർജ് കുര്യൻ. ജോർജ് കുര്യനൊപ്പം ശോഭാ സുരേന്ദ്രനെയും കേന്ദ്ര നേതൃത്വവും ദില്ലിക്കു വിളിപ്പിച്ചിരുന്നു. ശോഭാസുരേന്ദ്രൻ മന്ത്രിസ്ഥാനത്തെത്തൂന്നത് മുരളീധരൻ വിഭാഗം അടഞ്ഞുവെന്ന ചർച്ചയും ബിജെപിക്ക് അകത്ത് സജീവമാണ്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് സുരേന്ദ്രൻ മാറേണ്ടി വരുമെന്നാണ് ചില ബിജെപി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. ശോഭാ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യവും ബിജെപിയിൽ സജീവമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News