മോദിയുടെ വസതിയിൽ ബിജെപി നേതാക്കളുടെ അടിയന്തരയോഗം

2024 ലെ ലോക്സഭ തെരങ്ങെടുപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്യൽ യോഗം ചേർന്ന് ബിജെപി നേതാക്കൽ. ബുധനാഴ്ചപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതയിലാണ് നേതാക്കൾ അടിയന്തര യോഗം ചേർന്നത് എന്നാണ് റിപ്പോർട്ടുകൾ.ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള മന്ത്രിസഭ പുനഃസംഘടനയും യോഗത്തിൽ ചർച്ചയായെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി മടങ്ങിവന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് യോഗം നടന്നത്. അഞ്ചുമണിക്കൂറോളം യോഗം നീണ്ടുനിന്നുവെന്നാണ് വിവരം.

Also Read: ‘പുതുതലമുറ ആരെ പിന്തുടരുന്നു എന്ന് മനസിലാക്കാൻ സാധിക്കുന്നില്ല’; ‘തൊപ്പി’ക്കെതിരെ പാളയം ഇമാം

ഏക സിവിൽകോഡ് നടപ്പാക്കുമെന്ന് മോദി സൂചന നൽകിയതിന് പിന്നാലെ ചേർന്ന യോഗത്തിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പും ചർച്ചയായി എന്നാണ് സൂചനകൾ. കർണാടകയിൽ കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തല ‘ത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പേ, 2023 അവസാനം നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് സജ്ജമാവുക എന്നതാണ് ബി.ജെ.പി ലക്ഷ്യംവെക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Also Read: മണിപ്പൂരിൽ നടക്കുന്നത് വംശഹത്യ; ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ നാല് സംസ്ഥാനങ്ങളിലാണ് ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ മധ്യപ്രദേശിൽ മാത്രമാണ് ബിജെപി അധികാരത്തിലുള്ളത്.നരേന്ദ്ര മോദിയെ കുടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരും യോഗത്തിൽ പ​ങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News