വയനാട് ദുരന്തത്തിൽ കേരളത്തിന് പ്രത്യേക പാക്കേജ് പോലും പ്രഖ്യാപിക്കാതെ രാഷ്ട്രീയം കളിച്ചു കേന്ദ്ര സർക്കാർ. ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ വനം മന്ത്രി ഭൂപേന്ദർ യാദവ് രംഗത്ത് വന്നു. അതിനിടെ കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ ധനമന്ത്രി നിർമല സീതാരാമനു കത്തയച്ചു.
വയനാട് ദുരന്തം കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി മാറുമ്പോഴും അടിയന്തര സഹായമോ, ദേശീയ ദുരന്തമായോ പ്രഖ്യാപിക്കാനോ തയ്യാറാകാതെ രാഷ്ട്രീയം കളിക്കുകയാണ് കേന്ദ്ര സർക്കാരും ബിജെപി നേതാക്കളും. വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ വനം മന്ത്രി ഭൂപേന്ദർ യാദവും രംഗത്ത് വന്നിരുന്നു. വയനാട്ടിലേത് അനധികൃത കയ്യേറ്റം അനുവദിച്ചതിൻ്റെ ഫലമെന്നും സംസ്ഥാന സർക്കാർ അനധികൃത കയ്യേറ്റത്തിന് സംരക്ഷണം നൽകിയെന്നും ഭൂപേന്ദർ യാദവ് കുറ്റപ്പെടുത്തുന്നു.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സമയം ആയിട്ടില്ലെന്നായിരുന്നു കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചത്. ദേശീയ ദുരന്തം എന്നത് യു പി എ സർക്കാരിന്റെ കാലഘട്ടം മുതൽ ചട്ടപ്രകാരം ഇല്ലെന്ന ന്യായീകരമാണ് മുൻ കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ നടത്തുന്നത്. അതേസമയം കേരളത്തിന് അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്നും ദേശീയ ദുരന്തം ആയി പ്രഖ്യാപിക്കണമെന്ന ആവശ്യവും ശക്തമാണ്. കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി തൃണമൂൽ കോൺഗ്രസ് രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് തൃണമൂൽ കോൺഗ്രസ് എം പി സാകേത് ഗോഖലെ ധനമന്ത്രി നിർമ്മല സീതാരാമന് കത്ത് നൽകി. പ്രത്യേക നിർദ്ദേശമായി ആവശ്യം ഉൾപ്പെടുത്തണമെന്ന് കത്തിൽ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here