ബിജെപി നേതാവും ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായിരുന്ന ബ്രിജ്ജ് ഭൂഷൺ സിംഗിനെ ശകാരിച്ച് ബിജെപി നേതൃത്വം. ഗുസ്തി താരങ്ങളും, ഇപ്പോൾ കോൺഗ്രസ് അംഗ്വതവും നേടിയ വിനേഷ് ഫോഗട്ടിനും, ബജ്റംഗ് പുനിയയ്ക്കുമെതിരെ നടത്തുന്ന പ്രസ്താവനകൾ കണക്കിലെടുത്താണ് ബിജെപി നേതൃത്വം ബ്രിജ്ജ്ഭുഷനെ താക്കീത് ചെയ്തത്.
ALSO READ : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ ശക്തമായ ഇടപെടൽ; കേരളത്തിന് കേന്ദ്രത്തിന്റെ അംഗീകാരം
കഴിഞ്ഞ ദിവസം ഇരുതാരങ്ങൾക്കും എതിരെ ബിജെപി നേതാവ് നടത്തിയ പ്രസ്താവനകൾ വലിയ രീതിയിൽ വിവാദം ആയിരുന്നു. അത്രത്തോളം മോശമായ വാക്കുകളിലൂടെയായിരുന്നു ആയിരുന്നു ബ്രിജ്ജ്ഭൂഷന്റെ ആരോപണങ്ങൾ. വഞ്ചന കാട്ടിയ വിനേഷ് ഫോഗട്ടിന് ദൈവം നൽകിയ ശിക്ഷയാണ് ഒളിംപിക്സ് വേദിയിലെ അയോഗ്യതാ വിവാദമെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രധാന ആരോപണം. കൂടാതെ ചതിയും വഞ്ചനയും കാട്ടിയാണ് വിനേഷ് ഫോഗട്ട് ഒളിംപിക്സിൽ മത്സരിച്ചതെന്നും, ബജ്‌രംഗ് പൂനിയ ട്രയൽസ് കൂടാതെയാണ് ഏഷ്യൻ ഗെയിംസിനു പോയതെന്നും ബ്രിജ് ഭൂഷൺ ഇതിനോടൊപ്പം ആരോപിച്ചിരുന്നു. മാത്രമല്ല വിനേഷും ബജ്റംഗും ഗുസ്തിയിയുടെ കരുത്തിലാണ് പ്രശസ്തരായതെന്നും എന്നാല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ അത് ഇല്ലാതാകുമെന്നും ബിജെപി നേതാവ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here