ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ്റെ അശ്ലീല വീഡിയോ പുറത്ത് വിട്ട് ചാനൽ; ഞെട്ടലോടെ പാർട്ടി കേന്ദ്രങ്ങൾ

മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവും രണ്ടുതവണ പാർലമെൻ്റ് അംഗവുമായിരുന്ന കിരിത് സോമയ്യയു​ടെ അശ്ലീല വീഡിയോ പാർട്ടിയിലും പോർമുഖം തുറക്കുന്നു. ബിജെപി മഹാരാഷ്ട്ര സംസ്ഥാന ഉപാധ്യക്ഷൻ കൂടിയായ സോമയ്യയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നതിനിടയിലാണ് പാർട്ടിലും വിഷയം ചർച്ചയാവുന്നത്.പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരെ നിരന്തരം അഴിമതിയും പെരുമാറ്റദൂഷ്യവും പതിവായി ആരോപിക്കുന്ന സോമയ്യയെപ്പോലുള്ള ഒരു വ്യക്തി ഇത്തരം സംഭവത്തിൽ ഉൾപ്പെട്ടത് പാർട്ടി കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട് എന്നാണ് സൂചന.

Also Read: കോഴിക്കോട് മാവൂരിലെ ജ്വല്ലറി മോഷണം; പ്രതികൾ പിടിയിൽ

അതേസമയം, വീഡിയോ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സോമയ്യ പ്രതികരിച്ചു. വിവാദ വിഡിയോയെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കിരിത് സോമയ്യ ആഭ്യന്തര മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തെഴുതി. നിയമസഭാ സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസം വിഡിയോ പുറത്തുവിട്ടത് തന്റെ സൽപേരിന് കളങ്കം വരുത്തുക എന്ന ഉദ്ദേശത്തോടെ രാഷ്ട്രീയ പ്രേരിതമായാണെന്നും അദ്ദേഹം അവകാശപ്പെട്ടു.  സ്വാധീനമുള്ള വ്യക്തികളെ വെല്ലുവിളിച്ചതിന് അവർ ഇപ്പോൾ നിന്ദ്യമായ രീതികളിലൂടെ പ്രതികാരം ചെയ്യുന്നു. പൊലീസ് അന്വേഷണം സത്യം പുറത്തു​കൊണ്ടുവരുമെന്നും സോമയ്യ പറഞ്ഞു.

Also Read: കോഴിക്കോട് വടകരയിൽ ചന്ദനമരങ്ങൾ മുറിച്ചു കടത്തുന്ന സംഘം വ്യാപകമാകുന്നു

മറാത്തി വാർത്ത ചാനലായ ലോക് ഷാഹിയാണ് ബിജെപി നേതാവിൻ്റെ വിഡിയോ പുറത്തുവിട്ടത്. ദൃശ്യത്തിൽ ഉൾപ്പെട്ട സ്ത്രീയെ തിരിച്ചറിയാത്ത രീതിയിലാണ് ചാനൽ ഇത് ഇത് സംപ്രേഷണം ചെയ്തത്. ആരുടെയും സ്വകാര്യതയിലേക്ക് കടന്നുകയറാനല്ലെന്നും പ്രധാന രാഷ്ട്രീയ പാർട്ടിയുടെ നേതാവായ സോമയ്യ തൻ്റെ പദവി ദുരുപയോഗം ചെയ്തത് ​പുറത്തു​കൊണ്ടുവരാനാണ് വീഡിയോ സംപ്രേക്ഷണം ചെയ്തത് എന്നും ചാനൽ എഡിറ്റർ കമലേഷ് സുതാർ പറഞ്ഞു.

അശ്ലീലകാര്യങ്ങളിൽ ഏർപ്പെടുന്ന കിരിത് സോമയ്യയ്ക്ക് മറ്റുള്ളവരെ ചെളിവാരിയെറിയാൻ ധാർമ്മിക അവകാശമില്ലെന്ന് എൻസിപി നേതാവ് വിദ്യാ ചവാൻ വിഷയത്തിൽ പ്രതികരിച്ചു.കിരിത് സോമയ്യയുടെ വീഡിയോ ദൃശ്യങ്ങൾ മോശമായിപ്പോയി. അദ്ദേഹത്തിന്റെ മോശം പെരുമാറ്റവും തെറ്റായ രീതിയും ആശങ്കാകരമാണ്. അഴിമതി തുറന്നുകാട്ടുന്നതിന്റെ പേരിൽ അറിയപ്പെടുന്ന ഒരു പ്രമുഖൻ എന്ന നിലയിൽ, അത്തരം തെറ്റായ പെരുമാറ്റം ഉണ്ടായെങ്കിൽ അദ്ദേഹത്തിനെതിരെ ഉചിതമായ നടപടിയെടുക്കണമെന്നും ചവാൻ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News