പള്ളിക്ക് നേരെ സാങ്കല്‍പ്പിക അസ്ത്രം എയ്യുന്ന വീഡിയോ; വിവാദമായതോടെ മാപ്പ് പറഞ്ഞ് ബിജെപി സ്ഥാനാര്‍ഥി

പള്ളിക്ക് നേരെ സാങ്കല്‍പ്പിക അസ്ത്രം എയ്യുന്ന വീഡിയോ വിവാദമാകുന്നു. ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കൊമ്പെല്ല മാധവി രാമനവമി ഘോഷയാത്രക്കിടെയാണ് സംഭവം.വെള്ള തുണി കൊണ്ട് മൂടിയ പള്ളിയിലേക്ക് അമ്പ് എയ്യുന്ന പോലെ കൈകള്‍ നീട്ടുന്നതായാണ് വീഡിയോ.

ALSO READ: ബെംഗളുരു പാര്‍ക്കില്‍ 45കാരന്‍ 25കാരിയായ മുന്‍കാമുകിയെ കുത്തിക്കൊന്നു; പിന്നാലെ യുവതിയുടെ അമ്മ ‘കൊലപാതകി’യെ കല്ലുകൊണ്ടിടിച്ചു കൊന്നു

അതേസമയം സംഭവത്തില്‍ നിരവധി പ്രതിഷേധം ഉയർന്നു.’ ബിജെപിയും ആര്‍എസ്എസും പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി, അവരെന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കാൻ ഹൈദരാബാദിലെ യുവാക്കളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.ഹൈദരാബാദിന്റെ സമാധാനത്തിനായി നിങ്ങളുടെ വോട്ട് വിനിയോഗിക്കുക എന്നാണ് അസറുദ്ദീന്‍ ഒവൈസി പറഞ്ഞു.

‘അവര്‍ പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മതത്തിന്റെ പേരില്‍ വോട്ട് തേടുകയാണ് എന്നും ,അത് അനുവദനീയമല്ല നടപടിയെടുക്കണം എന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

അതേസമയം ‘എന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് അപൂര്‍ണ്ണമായ വീഡിയോ ആണെന്നും അത് കാരണം ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ എല്ലാവരെയും ബഹുമാനിക്കുന്നു’ എന്നും ബിജെപി സ്ഥാനാർഥി മാധവി ലത എക്‌സില്‍ കുറിച്ചു.

ALSO READ: “നിങ്ങളുടെ മുത്തശ്ശി എന്നെ ഒന്നര വര്‍ഷം ജയിലിലിട്ടു; ജയില്‍ എന്ന് കേള്‍ക്കുമ്പോള്‍ പേടിക്കുന്നവരല്ല ഞങ്ങള്‍”; രാഹുല്‍ഗാന്ധിക്കെതിരെ മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News