തോല്‍വിക്ക് പിന്നിലെ കാരണമെന്ത്? ബിജെപിയില്‍ ‘ബ്ലെയിം ഗെയിം’ ആരംഭിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തോല്‍വിയാണ് യുപിയില്‍ ബിജെപിക്ക് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ കാരണങ്ങള്‍ തിരയുകയാണ് നേതാക്കള്‍. സംസ്ഥാനത്തെ ഞെട്ടിപ്പിക്കുന്ന തോല്‍വിയില്‍ പല നേതാക്കളും മറ്റ് നേതാക്കളുടെ ഇടപെടലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

തോല്‍വിയേറ്റ് വാങ്ങേണ്ടി വന്ന സ്ഥാനാര്‍ത്ഥികളോട് തങ്ങളുടെ തോല്‍വിയുടെ കാരണങ്ങള്‍ വിവരിക്കാനാണ് ബിജെപി നേതൃത്വം ആദ്യം ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി ആര്‍എസ്എസില്‍ നിന്നും സമാനമായ റിപ്പോര്‍ട്ട് തേടുന്നുണ്ടെന്നാണ് വിവരം.

ALSO READ:   കുവൈറ്റ് തീപിടിത്തം; അനുശോചനം രേഖപ്പെടുത്തി നോര്‍ക്ക റൂട്ട്സ്, ഹെല്‍പ്പ് ഡ‍െസ്ക് ആരംഭിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി ഒരു ആന്തരിക കമ്മിറ്റിയെ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി വിലയിരുത്താന്‍ രൂപീകരിച്ചെന്നാണ് ബിജെപി വൃത്തങ്ങള്‍ തന്നെ പറയുന്നത്.

പൊതു തെരഞ്ഞെടുപ്പില്‍ 63 സീറ്റില്‍ നിന്നും 33 സീറ്റിലേക്കാണ് ബിജെപി കൂപ്പുകുത്തിയത്. സംസ്ഥാന തലസ്ഥാനത്തെ ആസ്ഥാനത്ത് കാര്യങ്ങള്‍ സുഗമമായി പോകുന്നുണ്ടെങ്കിലും പാര്‍ട്ടിയിലെ പ്രധാന നേതാക്കളുമായി പ്രാഥമിക ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ ആരംഭിച്ചിട്ടുണ്ട്.

അയോധ്യ രാമക്ഷേത്രം സ്ഥിതിചെയ്യുന്ന ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിലെ തോല്‍വിയാണ് ബിജെപിക്ക് ഏറ്റവും വലിയ ആഘാതമുണ്ടാക്കിയത്. മുസാഫര്‍നഗറിലെ സ്ഥാനാര്‍ത്ഥി സഞ്ജീവ് ബാല്‍യാന്‍, ഫൈസാബാദ് (അയോധ്യ) സ്ഥാനാര്‍ത്ഥി ലല്ലുസിംഗ് എന്നിവരടക്കം അവരുടെ തോല്‍വിയെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ്.

മുന്‍ എംഎല്‍എ സംഗീത് സോമാണ് തന്റെ തോല്‍വിക്ക് പിന്നിലെന്നാണ് ബാല്‍യാന്‍ പറയുന്നത്. അതേസമയം അയോധ്യയില്‍ മത്സരിച്ച ലല്ലുസിംഗിന്റെ തോല്‍വിക്ക് പിന്നില്‍ പുതിയ അയോധ്യ ടൗണ്‍ഷിപ്പിനായുള്ള യുപി സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കലാണ് കാരണമെന്നാണ് പറയുന്നത്.

ALSO READ:   “വേദനിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്ന നടന്‍ മമ്മൂട്ടി നമ്മുടെ അഭിമാനമാണ്”: സ്വാമി നന്ദാത്മജാനന്ദ

മൂന്നു വരി പാതയ്ക്കായി നിരവധി വീടുകളും കടകളും ഇടിച്ചുനിരത്തിയിരുന്നു. ഇതാണ് തോല്‍വിക്ക് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. ബൂത്ത് തലത്തിലെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഉടന്‍ തന്നെ തോല്‍വിയുടെ കാരണങ്ങള്‍ പാര്‍ട്ടിയുടെ ഉന്നതതലത്തിലേക്ക് അയച്ചുനല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News