ബിജെപിക്ക് കനത്ത തിരിച്ചടി: കല്ലിയൂര്‍ പഞ്ചായത്തില്‍ നിന്ന് പുറത്ത്, എൽഡിഎഫ് അവിശ്വാസ പ്രമേയം പാസായി

ബിജെപി ഭരിക്കുന്ന കല്ലിയൂർ പഞ്ചായത്ത് പാര്‍ട്ടിക്ക് നഷ്ടമായി. ബിജെപിയുടെ ഭരണത്തിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് കല്ലിയൂര്‍ പഞ്ചായത്തിലെ ഭരണം ബിജെപിക്ക് നഷ്ടമായത്.

ഭരണത്തിനെതിരെ  കേവല ഭൂരിപക്ഷം ഇല്ലെങ്കിലും ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയിലാണ് ബിജെപി ഭരണം നടത്തിയത്.  ഇരുപത്തിയൊന്ന് അംഗങ്ങളുള്ള പഞ്ചായത്തിൽ ബിജെപി – 10, എൽഡിഎഫ് – 9, കോൺഗ്രസ് – 2 എന്നിങ്ങന്നെയായിരുന്നു കക്ഷിനില.

പഞ്ചായത്ത് പ്രസിഡന്‍റ് ചന്തു കൃഷ്ണയ്ക്കെതിരെ എം സോമശേഖരൻ അവതരിപ്പിച്ച അവിശ്വാസ പ്രമേയം ഒൻപതിനെതിരെ പതിനൊന്ന് വോട്ടുകൾക്ക് പാസായി. ബിജെപി അംഗം സുധർമ്മയും കോൺഗ്രസ് അംഗം ശാന്തിമതിയും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു.

ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കും. ഈ ഭരണസമിതി നിലവിൽ വന്നതിനു ശേഷം അഴിമതിയുടെ കേന്ദ്രമായി കല്ലിയൂർ പഞ്ചായത്ത് മാറി എന്നതാണ് എൽഡിഎഫ് ആരോപണം. പരീക്ഷയോ അഭിമുഖമോ ഇല്ലാതെ ഡ്രൈവർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ആശുപത്രിയിലെ താത്കാലിക തസ്തികകളിലും പ്രസിഡന്റും വൈസ് പ്രസിഡന്റും ഇഷ്ടക്കാരെ നിയമിച്ചു.

കൂടാത്തെ ജൈവവൈവിദ്ധ്യത്തിന്റെ കലവറയായ വെള്ളായണി കായലിനെ സംരക്ഷിക്കുന്നതിന് പകരം ബിജെപി വാർഡ് മെമ്പർമാരുടെ ഒത്താശയോടെ അനധികൃത നിർമാണങ്ങൾക്ക് യഥേഷ്ടം പെർമിറ്റുകൾ നല്കിയതിൽ വൻ സാമ്പത്തിക ഇടപാടാണ് നടന്നത്. ഇത്തരത്തിലുള്ള അഴിമതിയ്ക്കും സ്വജനപക്ഷപാതത്തിനുമെതിരെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News