ഞങ്ങള്‍ക്കെന്ത് വന്ദേ ഭാരത് ! ട്രെയിനില്‍ ഭജനയുമായി ബിജെപിയിലെ വിവാദ നേതാവ്; സംഭവം വിവാദത്തില്‍

വന്ദേഭാരത് ട്രെയിനില്‍ ഭജനയുമായി ബിജെപി വിവാദ നേതാവ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലീം പള്ളിക്ക് നേരെ അമ്പ് ചെയ്യുന്നത് പോലെ കാണിച്ച് വിവാദത്തിലായ ഹൈദരബാദിലെ മാധവി ലതയാണ് വന്ദേഭാരത് ട്രെയിനില്‍ ഭജന നടത്തിയത്.

ഒരു സംഘം ആളുകള്‍ക്കൊപ്പം ആയിരുന്നു മാധവി ലതയുടെ യാത്ര. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മാധവി ലതയുടെ നടപടി. വീഡിയോ വൈറലായതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

നേരത്തെയും വിവാദങ്ങളില്‍ ഇടം നേടിയ ബിജെപി നേതാവാണ് ലത. പോളിങ് ബൂത്തില്‍ മുസ്ലീം സ്ത്രീകളുടെ മുഖാവരണം മാറ്റാന്‍ ആവശ്യപ്പെട്ടും മാധവി ലത വാര്‍ത്തയില്‍ നിറഞ്ഞിരുന്നു.

Also Read :ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്…ചാറ്റ് ജിപിടി ഇനി സംസാരിക്കും അഞ്ച് വ്യത്യസ്ത ശബ്ദങ്ങളില്‍!

പോളിങ് ബൂത്തില്‍ കയറി മുസ്ലീം സ്ത്രീകളുടെ കയ്യില്‍ നിന്ന് ഐഡി കാര്‍ഡ് വാങ്ങി, അവരുടെ മുഖപടം മാറ്റാന്‍ ആവശ്യപ്പെടുന്ന ഇവരുടെ വീഡിയോ പുറത്തുവന്നത് ഏറെ വിവാദത്തിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News