ബിജെപിയുടെ ആഭ്യന്തര ശത്രുക്കൾ ന്യൂനപക്ഷങ്ങളും കമ്യൂണിസ്റ്റുകാരുമാണ്; ന്യൂനപക്ഷ ആക്രമണമാണ് ആർഎസ്എസ് അജണ്ട: മുഖ്യമന്ത്രി

ബിജെപിയുടെ ആഭ്യന്തര ശത്രുക്കൾ ന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകാരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ ആക്രമണമാണ് ആർഎസ്എസ് അജണ്ട. ബിജെപി നടപ്പാക്കുന്നതും അതെ ആർഎസ്എസ് അജണ്ടയാണ്. രാജ്യം ഇപ്പോൾ അപകടാവസ്ഥയിലാണ്. രാജ്യത്തെ മൂല്യങ്ങൾ എല്ലാം തകർന്നു. രാജ്യത്തെ തകർച്ചയ്ക്ക് കാരണം ബിജെപിയാണ്.

Also Read ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പിലേക്കുളള പരസ്യപ്രചാരണം ഇന്നവസാനിക്കും

മതരാഷ്ട്രമാണ് ബി ജെപി അജണ്ട. മോദിയുടെ വാഗ്ദാനങ്ങൾ ജനങ്ങൾ വിശ്വസിക്കുന്നില്ല. ഭരണഘടനാ സ്ഥാപനങ്ങളിലും ആർഎസ്എസിന്റെ നിയന്ത്രണമുണ്ട്. പൗരത്വ നിയമ ഭേദഗതി ആർഎസ്എസ് അജണ്ടയാണ്. കോൺഗ്രസ് സംഘപരിപാറിനൊപ്പമാണ് നിൽക്കുന്നത്. രാഹുൽ ഗാന്ധിക്ക് പൗരത്വ നിയമ ഭേദഗതിയിൽ മൗനമാണ്.

Also Read: സർക്കുലറിൽ ചില വ്യവസ്ഥകൾ പൂർണമായും ഒഴിവാക്കും; പൂരപ്രേമികൾക്ക് ആശങ്ക വേണ്ട: എ കെ ശശീന്ദ്രൻ

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രകടനപത്രികയിൽ നിയമം നടപ്പാക്കില്ലെന്നു പറഞ്ഞു. കോൺഗ്രസിന്റെ പ്രകടന പത്രികയിൽ അതില്ല. എം എം ഹസൻ കൃത്യമായി കോൺഗ്രസ് നിലപാട് പറഞ്ഞു. പൗരത്വ നിയമം നടപ്പാക്കാൻ മനസില്ലെന്ന്. കോൺഗ്രസ് പ്രകടനപത്രികയിൽ ആർഎസ്എസിന് എതിരെ ഒന്നുമില്ല. കേരളത്തിലെ 18 എം പിമാർ സംഘപരിവാറിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News