സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ ദൃശ്യം പുറത്തുവന്നിരുന്നില്ലെങ്കില്‍ പ്രധാനമന്ത്രി മൗനം തുടര്‍ന്നേനെ; മോദിയ്‌ക്കെതിരെ വിമര്‍ശനവുമായി ബിജെപി എംഎല്‍എ

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ വിമര്‍ശനവുമായി ബിജെപി എംഎല്‍എ. മണിപ്പൂരില്‍ കുകി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ നഗ്നരാക്കി അപമാനിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയതിന് പിന്നാലെയാണ് ബിജെപി എം എൽ എ പൗലിയന്‍ലാല്‍ ഹാക്കിപ് വിമർശനവുമായി രംഗത്തെത്തിയിട്ടുള്ളത്.

സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ ദൃശ്യം പുറത്തുവന്നിരുന്നില്ലെങ്കില്‍ പ്രധാനമന്ത്രി മൗനം തുടര്‍ന്നേനെയെന്ന് ബിജെപി എംഎല്‍എ പൗലിയന്‍ലാല്‍ ഹാക്കിപ് പ്രതികരിച്ചു. മണിപ്പൂരില്‍ ജനങ്ങളുടെ ജീവന് സുരക്ഷിതത്വമില്ലെന്നും ബിജെപി എംഎല്‍എ ആഞ്ഞടിച്ചു.

also read; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കലാപത്തില്‍ കലാപകാരികളേക്കാള്‍ ഉത്തരവാദിത്വം കലാപം നിയന്ത്രിക്കേണ്ടവര്‍ക്ക് ഉണ്ടെന്നും പൗലിയന്‍ലാല്‍ ഹാക്കിപ് വിമര്‍ശിച്ചു. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് എംഎല്‍എയുടെ വിമര്‍ശനം.മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയിലെ സൈക്കോട്ടില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയാണ് പൗലിയന്‍ലാല്‍ ഹാക്കിപ്. കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രിയുടെ സമയം തേടിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്ന് അദ്ദേഹം പറയുന്നു.

also read; ‘നടിയുടെ തലയിൽ തട്ടമില്ല’, എങ്കിൽ ഫിലിം ഫെസ്റ്റിവൽ നടത്തേണ്ട’, ഇറാനിൽ വിവാദ ഉത്തരവെന്ന് റിപ്പോർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News