ഈ അഭിനയത്തിന് അവാര്‍ഡ് ഉറപ്പ് ! പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ വ്യാജ രക്തദാനം നടത്തി ബിജെപി മേയര്‍; കള്ളത്തരം പുറത്തായതിങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് രക്തം ദാനം ചെയ്യുന്നുവെന്ന് വ്യാജമായി പ്രചരിപ്പിച്ച് ബിജെപി നേതാവ് വിനോദ് അഗര്‍വാള്‍. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് മേയറും മുതിര്‍ന്ന ബിജെപി നേതാവുമായ വിനോദ് അഗര്‍വാള്‍ ആണ് രക്തം ദാനം ചെയ്യുന്നുവെന്ന് വ്യാജമായി പ്രചരിപ്പിച്ചത്.

സെപ്തംബര്‍ 17ന് ഉത്തര്‍പ്രദേശിലെ പ്രാദേശിക ബിജെപി ഓഫീസിലാണ് സംഭവം. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ രക്തദാന ക്യാമ്പില്‍ മേയര്‍ കട്ടിലില്‍ കിടക്കുന്നത് വീഡിയോയില്‍ ദൃശ്യമാണ്.

എന്നാല്‍, നടപടിക്രമങ്ങളുമായി മുന്നോട്ട് പോകരുതെന്ന് ബിജെപി നേതാവ് ഡോക്ടറോട് ആവശ്യപ്പെടുകയും സൂചി പുറത്തെടുക്കുമ്പോള്‍, മേയര്‍ പെട്ടെന്ന് കട്ടിലില്‍ നിന്ന് എഴുന്നേറ്റ് മുറി വിട്ടുപോകുന്നതും വീഡിയോയിലുണ്ട്.

Also Read : ഇതെന്താ ഇപ്പൊ ഉണ്ടായത്, ഞാൻ പാതാളത്തിലെത്തിയോ….. പൂനെ സിറ്റി പോസ്റ്റോഫീസ് കോമ്പൗണ്ടിടിഞ്ഞ് ട്രക്ക് കുഴിയിൽ വീണു

എന്നാല്‍ സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയെക്കുറിച്ച് ചോദിച്ചപ്പോള്‍, രക്തം ദാനം ചെയ്യാനാണ് താന്‍ ക്യാമ്പിലെത്തിയതെന്നും എന്നാല്‍ തനിക്ക് പ്രമേഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ ദാനം ചെയ്യാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ പറയുകയായിരുന്നുവെന്നും അഗര്‍വാള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News