ചണ്ഡീഗഡില്‍ എഎപി നേതാക്കള്‍ ബിജെപിയിലേക്ക്; നാടകീയ സംഭവങ്ങള്‍ മേയര്‍ തെരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ

ചണ്ഡീഗഡില്‍ മേയര്‍ സ്ഥാനം നഷ്ടപ്പെട്ട ബിജെപി മൂന്ന് എഎപി കൗണ്‍സിലര്‍മാരെ പാര്‍ട്ടിയിലെത്തിച്ചു. ബിജെപി നേതാവ് മനോജ് സൊന്‍കര്‍ മേയര്‍ സ്ഥാനം രാജിവച്ചിരുന്നു. സുപ്രീം കോടതി മേയര്‍ തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കാനിരിക്കേയാണ് നാടകീയ രംഗങ്ങള്‍.

ALSO READ: ‘ഒപ്പമുണ്ട്’;എല്ലാ ഘടകങ്ങളിലെ പ്രവർത്തകർക്കും നിർദേശം നൽകി, രണ്ടുവയസുകാരിക്കായുള്ള തെരച്ചിലിൽ ഡിവൈഎഫ്ഐയും

എഎപി കൗണ്‍സിലര്‍മാരായ പൂനം ദേവി, നേഹ, ഗുര്‍ചരണ്‍ കല എന്നിവരാണ് കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ ബിജെപി കൗണ്‍സിലര്‍മാരുടെ എണ്ണം 17 ആകും. ഇനി നടക്കുന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തോടെ ബിജെപിക്ക് മത്സരിക്കാനും കഴിയും. മാത്രമല്ല ശിരോമണി അകാലിദള്‍ കൗണ്‍സിലറുടെ പിന്തുണയും ബിജെപിക്കാണ്. 36 അംഗ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ എഎപിക്ക പത്തും കോണ്‍ഗ്രസിന് ഏഴും കൗണ്‍സിലര്‍മാരാണ് ഉള്ളത്. ചണ്ഡിഗഡ് എംപി കിരണ്‍ ഖേറിന് എക്‌സ് ഒഫീഷ്യോ അംഗം എന്ന നിലയില്‍ വോട്ടവകാശം ഉള്ളത് ബിജെപിക്ക് മറ്റൊരു ആശ്വാസമാണ്. ഇതോടെ അവര്‍ക്ക് 19 വോട്ടുകള്‍ ലഭിക്കും.

ALSO READ:  പി മോഹനൻ അടക്കമുള്ളവരെ വേട്ടയാടാൻ ശ്രമം നടന്നു, ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ

ജനുവരി 30ന് നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിക്ക് 20 വോട്ടുകള്‍ ലഭിച്ചിട്ടും 16 വോട്ട് നേടിയ മനോജ് സൊന്‍കറാണ് മേയറായത്. ആം ആദ്മിയുടെ എട്ടു വോട്ടുകള്‍ അസാധുവാണെന്ന് വരണാധികാരി പ്രഖ്യാപിച്ചതോടെയായിരുന്നു ഇത്. എന്നാല്‍ വെട്ടുംതിരുത്തും വരുത്തി വരണാധികാരി വോട്ടുകള്‍ അസാധുവാക്കിയെന്നാണ് ആരോപണം. ഈ കേസാണ് കോടതി പരിഗണിക്കാനിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News