ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ബിജെപി നടത്തിയ സംസ്ഥാനനേതൃയോഗത്തിൽ തർക്കം രൂക്ഷം. നിർണായക യോഗത്തിൽ നിന്ന് പി കെ കൃഷ്ണദാസ്,എംടി രമേശ്,എ എൻ രാധാകൃഷ്ണൻ എന്നിവർ വിട്ടുനിന്നതോടൊപ്പം തന്നെ തോൽപ്പിക്കാൻ മുരളീധരൻ ശ്രമിച്ചെന്ന് ശോഭ സുരേന്ദ്രനും ആരോപിച്ചു. നേതൃത്വം കോഴിക്കോട് മണ്ഡലം ശ്രദ്ധിച്ചില്ല എന്ന വിമർശനമാണ് എം ടി രമേശിനുള്ളത്. എ എൻ രാധാകൃഷ്ണൻ സ്ഥാനാർഥി ആക്കാത്തതിൽ ഉള്ള കടുത്ത അതൃപ്‌തിയിലുമാണ്.
ജില്ലാ കമ്മിറ്റികൾ നൽകിയ റിപ്പോർട്ടുകൾ ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നതെങ്കിലും നേതാക്കൾക്കെതിരെ ഉയർന്ന വിവാദങ്ങളും വെളിപ്പെടുത്തലുകളും ചർച്ചയാകുമെന്നാണ് സൂചന. ശോഭ സുരേന്ദ്രന്റെ ദല്ലാൾ നന്ദകുമാറുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനക്കെതിരെ പ്രകാശ് ജാതേക്കർ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിരുന്നു . ശോഭയുടെ സാമ്പത്തിക ഇടപാട് വിവാദമായത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്നാണ് പ്രകാശ് ജാവദേക്കറും വി മുരളീധരൻ പക്ഷവും ആരോപിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here