ഉറക്കക്കുറവ് കാണിക്കാനെത്തി; ബിജെപി വാർഡ് മെമ്പർ വനിതാ ഡോക്ടറെ മർദിച്ചു; അറസ്റ്റ്

ഉറക്കക്കുറവ് കാണിക്കാനെത്തി വനിതാ ഡോക്ടറെ മർദിച്ച കേസിൽ ബിജെപി വാർഡ് മെമ്പർ അറസ്റ്റിൽ. പടിയൂർ പഞ്ചായത്തംഗമായ ശ്രീജിത്ത് മണ്ണയിലിനെയാണ് ഇരിഞ്ഞാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്.

ALSO READ: റേഷന്‍ അഴിമതികേസ് ; തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഷാന്‍ ഷെയ്ഖ് ഇന്നും ഇഡിക്ക് മുമ്പില്‍ ഹാജരാകില്ല

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പൊറത്തിശ്ശേരി ആരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടര്‍ക്കുനേരേയാണ് ശ്രീജിത്തിന്റെ ആക്രമണമുണ്ടായത്. ഉറക്കക്കുറവിന് ചികിത്സ തേടിയായിരുന്നു ശ്രീജിത്ത് ആരോഗ്യകേന്ദ്രത്തിൽ എത്തിയിരുന്നതെന്നാണ് പരാതിയിലുള്ളത്. ഒ.പിയിൽ കയറി ഡോക്ടറുമായി സംസാരിക്കുന്നതിനിടെ പ്രതി പെട്ടെന്ന് പ്രകോപിതനാകുകയും ഡോക്ടറുടെ മുഖത്തടിക്കുകയും ചെയ്യുകയായിരുന്നു.

ALSO READ: ഗുണ മുതൽ ഗുണാകേവ് വരെ – മഞ്ഞുമ്മൽ ബോയ്സിന്റെ അത്ഭുത വിജയം

ആശുപത്രിയിൽ അതിക്രമം കാട്ടിയ പ്രതിയെ ജീവനക്കാരാണ് പിടിച്ചുവെച്ചത്. പിന്നീട് ഇരിഞ്ഞാലക്കുട പൊലീസിന് കൈമാറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News