ബിജെപി എംഎൽഎ ശിവസേന വിഭാഗം മുൻ കോർപ്പറേറ്റർക്ക് നേരെ വെടിയുതിർത്തു; മഹാരാഷ്ട്രയിൽ ബിജെപി – ശിവസേന സംഘർഷം

മഹാരാഷ്ട്രയിൽ ബിജെപി എംഎൽഎയും അനുയായികളും ചേർന്ന് ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന വിഭാഗം മുൻ കോർപ്പറേറ്റർക്ക് നേരെ നിറയൊഴിച്ചു. സംഭവം നടന്നത് ഉല്ലാസ നഗറിലെ പോലീസ് സ്റ്റേഷനിൽ. സംഭവത്തിൽ തനിക്ക് ഖേദമില്ലെന്നാണ് ബിജെപി എംഎൽഎയുടെ ആദ്യ പ്രതികരണം. ഏകനാഥ് ഷിൻഡെ സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങളെ അഴിച്ചു വിട്ടിരിക്കയാണെന്നും ഗണപത് ആരോപിച്ചു.

Also Read; ‘കലഹങ്ങള്‍ക്കിടയിലായിരുന്നു എന്റെ ബാല്യം’: മണിപ്പുരി കവി റോബിന്‍ ങാങ്‌ഗോ

മഹാരാഷ്ട്രയിൽ ബിജെപി എംഎൽഎ ഗണപത് ഗേയ്ക്‌വാദും അനുയായികളും ചേർന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ശിവസേന വിഭാഗത്തിലെ മുൻ കോർപ്പറേറ്റർ മഹേഷ് ഗേയ്ക്‌വാദിന് നേരെ നിറയൊഴിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ ഉല്ലാസ നഗറിലെ ഹിൽ ലൈൻ പോലീസ് സ്റ്റേഷനിൽ വച്ചാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ മഹേഷിനെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മഹാരാഷ്ട്രയിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി എംഎൽഎയാണ് ഗൺപത് ഗേയ്ക്‌വാദ്. കല്യാൺ ഈസ്റ്റ് മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. 2009 മുതൽ മൂന്ന് തവണ ഗേയ്ക്‌വാദ് ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്. ഏക്നാഥ് ഷിൻഡെയുടെ ശിവസേന വിഭാഗത്തിലെ കോർപ്പറേറ്ററായിരുന്ന മഹേഷ് ഗേയ്ക്‌വാദ് പാർട്ടിയുടെ ഉല്ലാസ നഗർ മേധാവിയാണ്.

Also Read; രാജ്യത്ത് അദാനിയോട് മാത്രം നീതി; മോദിക്കെതിരെ രാഹുൽ ഗാന്ധി

സീനിയർ ഇൻസ്‌പെക്ടറുടെ ക്യാബിനിൽ വച്ചാണ് എംഎൽഎ ഗണപത് ഗേയ്ക്‌വാദ് മഹേഷിനെ വെടി വെച്ചത്. വെടിയുതിർത്തത് ക്രിമിനലുകളല്ല, രാഷ്ട്രീയ നേതാവാണെന്നതിനാൽ ഈ സംഭവത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. മഹേഷ് ഗേയ്‌ക്‌വാദിനും സുഹൃത്തായ രാഹുൽ പാട്ടീലിനും ആക്രമണത്തിൽ പരിക്കേറ്റു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. സംഭവത്തിൽ തനിക്ക് ഖേദമില്ലെന്നാണ് ബിജെപി എംഎൽഎയുടെ ആദ്യ പ്രതികരണം ഏകനാഥ് ഷിൻഡെ സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങളെ അഴിച്ചു വിട്ടിരിക്കയാണെന്നും ഗണപത് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News